jio 800x100
jio 800x100
728-pixel-x-90
<< >>

ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ ബില്ല് വരുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.പ്രതിഷേധിക്കാനുള്ള അവകാശം നിലനിര്‍ത്തുന്നതിനൊപ്പം പൊതുമുതല്‍ നശിപ്പിക്കുന്നതു മൂലമുണ്ടാകുന്ന നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ അവതരിപ്പിക്കുന്നത്.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

ട്രേഡ് യൂണിയന്‍ പ്രതിഷേധങ്ങളും ന്യാസ സമരങ്ങളും തടയാത്ത തരത്തിലാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത്.സമരങ്ങളുടെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കപ്പെട്ടാല്‍ അത് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഈടാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.പെട്ടെന്നുള്ള ഹര്‍ത്താലിനും കടിഞ്ഞാണുണ്ടാകും.മൂന്ന് ദിവസത്തെ മുന്നറിയിപ്പില്ലാതെ ഹര്‍ത്താന്‍ നടത്താനാകില്ല.ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന സംഘടനകള്‍ നിശ്ചിത തുക സെക്യൂരിറ്റിയായി നല്‍കണം.ഹര്‍ത്താല്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കരുത്.ഇവ ലംഘിച്ചാല്‍ ആറ് മാസം തടവോ പതിനായിരം രൂപ പിഴയോ ഒടുക്കേണ്ടിവരുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

INDIANEWS24.COM T V P M

Leave a Reply