തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസങ്ങളില്‍ ആംബുലന്‍സ് സര്‍വ്വീസ് നടത്തേണ്ടതില്ലെന്ന് ഡ്രൈവര്‍മാരും ടെക്നീഷ്യന്മാരും തീരുമാനിച്ചു. ഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സുകള്‍ ആക്രമിക്കപ്പെടുന്നത് പതിവായതാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്കെത്തിയത്.
കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലില്‍ കൊല്ലം , പാലക്കാട് , കണ്ണൂര്‍ ജില്ലകളില്‍ ആംബുലന്‍സുകള്‍ ആക്രമണത്തിനിരയായിരുന്നു. ആംബുലന്‍സുകള്‍ക്ക് പോലീസ് സംരക്ഷണവും ലഭിക്കാതെ പോകുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഫലത്തില്‍ ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും ടെക്നീഷ്യന്മാരുടെയും ജീവന് പോലും ആപത്താകുന്ന തരത്തില്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇവര്‍ കൈക്കൊണ്ടിരിക്കുന്ന പുതിയ നിലപാടിന്റെ പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ ദിവസം അത്യാഹിതങ്ങളുണ്ടായാല്‍ വിലയ ആശങ്കയാകും ഉടലെടുക്കുക.
INDIANEWS24.COM T V P M