തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നയങ്ങളിലും പെട്രോള്‍, പാചകവാതക വിലവര്‍ദ്ധനയിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച്ച രാവിലെ തുടങ്ങിയ ഹര്‍ത്താലില്‍ ചിലയിടത്ത് അക്രമം. പല സ്ഥലങ്ങളിലും കെ എസ് ആര് ടി സി ബസുകള്‍ സര്‍വ്വീസ് നടത്തി. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തി. തിരുവനന്തപുരത്തും എറണാകുളത്തും കെ എസ് ആര് ടി സി ബസ്സിന് നേരേ ക്ലലേറുണ്ടായി.
എറണാകുളത്ത് ഹര്‍ത്താല്‍ ഭാഗീകമാണ്. ഇവിടെ പാലരിവട്ടത്താണ് കെ എസ് ആര് ടി സി ബസ്സിനു നേരെ കല്ലേറുണ്ടായത്. കണ്ണൂരില്‍ തുറന്ന കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. ഇവിടെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കെ എസ് ആര് ടി സി ബസ്സില്‍ യാത്ര ചെയ്തവരെ ബസ്സ് തടഞ്ഞുനിര്‍ത്തി ആളുകളെ ഇറക്കിവിട്ടതായി അറിയുന്നു. തിരുവനന്തപുരത്ത് ആര്യാട് ഡിപ്പോയിലെ കെ എസ് ആര് ടി സി ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്.
INDIANEWS24.COM T V P M