jio 800x100
jio 800x100
728-pixel-x-90
<< >>

ഹര്‍ത്താലില്‍ ആസൂത്രിതമായ അക്രമണങ്ങള്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അക്രമം.ആസൂത്രിതമായ അക്രമണങ്ങളാണ് പല ജില്ലകളിലും അരങ്ങേറുന്നത്.തിരുവനന്തപുരം നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബേര് നടന്നു. പോലീസുകാര്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ ബോംബില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ നെടുമങ്ങാട് എസ്.ഐ യുടെ കൈ ഒടിഞ്ഞു.മൂന്ന് ബോംബുകളാണ് സ്‌റ്റേഷന് മുന്നിലേക്ക് വലിച്ചെറിഞ്ഞത്.കൃത്യസമയത്ത് ആംബുലന്‍സ് കിട്ടാത്തതിനാല്‍ തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ വയനാട് സ്വദേശി ഫാത്തിമ പ്‌ളാറ്റ് ഫോമില്‍ കുഴഞ്ഞു വീണു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആര്‍.സിസിയിലേക്ക് ചികിത്സയിക്ക് എത്തിയതായിരുന്നു അവര്‍.കാട്ടാക്കട താലൂക്ക് ഓഫീസിനു നേരെയും അക്രമം നടന്നു. പല സ്ഥലങ്ങളിലും രാവിലെ തുറന്ന കടകളും മറ്റും ഭീഷണിപ്പെടുത്തി ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിക്കുകയായിരുന്നു.

Leave a Reply