jio 800x100
jio 800x100
728-pixel-x-90
<< >>

ഹരിവരാസനം അവാര്‍ഡ് എസ് പി എസ് പി ബിയ്ക്ക്‌

ശബരിമല:സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടു ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡിന് പ്രമുഖ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യന്‍ അര്‍ഹനായി.ദേവസ്വം മന്ത്രി വി എസ് ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്.

ശബരിമലയിലെ തത്ത്വം മുന്നോട്ട് വയ്ക്കുന്ന മതേതരത്വം, ഏകതത്വം, പ്രപഞ്ച സാഹോദര്യം എന്നിവ വിവിധ ഗാനങ്ങളിലൂടെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി പ്രകടമാക്കുന്നത് കണക്കിലെടുത്താണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.ശബരിമല ഹൈപവര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് എസ് ബി ബാലസുബ്രഹ്മണ്യത്തെ തിരഞ്ഞെടുത്തത്.

ഹരിവരാസനം അവാര്‍ഡിന് ആദ്യമായി അര്‍ഹനായത് ഗാനഗന്ധര്‍വന്‍ ഡോ. കെ ജെ യേശുദാസായിരുന്നു.

INDIANEWS24 SABARIMALA

Leave a Reply