728-pixel-x-90-2-learn
728-pixel-x-90
<< >>

ഹരിയാനയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തേക്ക്‌

തിരുവനന്തപുരം:ദേശീയ ഗെയിംസില്‍ അതിഥേയരുടെ വീറും വാശിയും അറിയിച്ച് കേരളം രണ്ടാം സ്ഥാനത്തേക്കു കുതിച്ചു.വ്യാഴാഴ്ച്ച മൂന്നിനങ്ങളില്‍ സുവര്‍ണ നേട്ടം കൈവരിച്ചുകൊണ്ടാണ് കേരളം മുന്നേറിയത്.

വനിതകളുടെ സൈക്ലിങ് പോയിന്റ് റേസില്‍ ഒന്നാമതായി ഫിനിഷ് ചെയ്ത മഹിത മോഹന്റെ നേട്ടത്തോടെ 30-ാം സ്വര്‍ണം നേടിക്കൊണ്ടാണ് കേരളം രണ്ടാമതെത്തിയത്.ഈ ഇനത്തില്‍ മഹിതയ്ക്കു പിന്നാലെ മലയാളി താരങ്ങള്‍ തന്നെയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്. വി ജി പാര്‍വതിയും എസ് ബിസ്മിയും യഥാക്രമം വെള്ളിയും വെങ്കലവും നേടി.

ഇന്നു രാവിലെ നടന്ന വനിതാ വിഭാഗം 500 മീറ്റര്‍ കയാക്കിങ്ങിലും വനിതകളുടെ സൈക്ലിങ്ങ് ടീം പര്‍സ്യൂട്ടിലും കേരളം സ്വര്‍ണം നേടിയിരുന്നു.കയാക്കിങ്ങില്‍ അനൂഷ ബിജു, കെ മിനിമോള്‍, ജസ്റ്റിമോള്‍, ടെസ്ര എന്നിവര്‍ അടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. സൈക്ലിങ്ങില്‍ ലിഡിയാമോള്‍ സണ്ണി, വി ജി പാര്‍വതി, വി രജനി, മഹിത മോഹന്‍ എന്നിവരുടെ സഖ്യമാണ് സ്വര്‍ണം നേടിയത്.

എറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിന് 30 സ്വര്‍ണവും 32 വെള്ളിയും 38 വെങ്കലവും ലഭിച്ചിട്ടുണ്ട്.സര്‍വീസസാണ് ഒന്നാം സ്ഥാനത്ത്.കേരളത്തിനു തൊട്ടുപിന്നില്‍ മുന്നാമതുള്ളത് ഹരിയാനയും.

INDIANEWS24 SPORTS DESK

Leave a Reply