728-pixel-x-90-2-learn
728-pixel-x-90
<< >>

ഹരിയാനയില്‍ ബി ജെ പി ഭരിക്കും

ചണ്ഡിഗഢ്:ഹരിയാനയില്‍ ചരിത്രം കുറിച്ച് ബി ജെ പി ഭരിക്കാനൊരുങ്ങുന്നു.പ്രാദേശിക കക്ഷിയായ ഹരിയാന ജനഹിത് കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ കഴിഞ്ഞ തവണ നാല് സീറ്റ് മാത്രമുണ്ടായിരുന്ന ബി ജെ പി ഇക്കുറി ഇവടെ ഒറ്റയ്ക്ക് ഭരണം പിടിച്ചെടുത്തിരിക്കുകയാണ്.ഇതോടെ നീണ്ട പത്ത് വര്‍ഷത്തെ ഭൂപീന്ദര്‍ സിങ്‌ ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണത്തിന് അറുതിയാകും.
90 നിയമസഭാ സീറ്റുകളുള്ള ഇവിടെ 45 സീറ്റുകള്‍ നേടിയാല്‍ കേവല ഭൂരിപക്ഷം ലഭിക്കും.ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ജനഹിതം ഞായറാഴ്ച്ച രാവിലെ പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ബി ജെ പി അധികാരത്തോട് അടുക്കുന്ന സൂചന അറിയിച്ചുകൊണ്ടിരുന്നു.കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിലും അതികം സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി പോന്നു.
ഏറ്റവും ഒടുവില്‍ ഫലം വന്ന 72 സീറ്റുകളില്‍ 38 എണ്ണെത്തില്‍ ബി ജെ പി വിജയിച്ചു.ഓപ്രകാശ് ചൗട്ടാലയുടെ ഐ എന്‍ എല്‍ ഡി 17 സീറ്റുമായി രണ്ടാം സ്ഥാനത്താണ്.പത്ത് വര്‍ഷമായി ഭരിക്കുന്ന കോണ്‍ഗ്രസ് ഇവിടെ 11 സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് കൂപ്പു കുത്തി.മറ്റുള്ളവര്‍ ആറ് സീറ്റുകളില്‍ വിജയിച്ചിരിക്കുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് എച്ച് ജെ സി തെറ്റി പിരിഞ്ഞതിനെ തുടര്‍ന്ന് ബി ജെ പി ഇവിടെ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്.എക്‌സിറ്റ് പോള്‍ ഫലത്തില്‍ ബി ജെ പി വലിയ ഒറ്റകക്ഷിയാകുമെന്ന് മാത്രമാണ് പ്രവചിച്ചിരുന്നത്.

INDIANEWS24.COM CHANDIGARH

Leave a Reply