jio 800x100
jio 800x100
728-pixel-x-90
<< >>

ഹരികുമാറും നമ്പി നാരായണനും നമ്മെ പഠിപ്പിക്കുന്നത്

ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത സംഭവം നെയ്യാറ്റിന്‍കരക്കാര്‍ക്ക് ആഹ്‌ളാദവും, കല്ലമ്പലക്കാര്‍ക്ക് കടുത്ത അമര്‍ഷവും ഉളവാക്കിയ കാര്യമാണ്.

ആത്മ നിയന്ത്രണം വിട്ടപ്പോള്‍ ചെയ്ത് പോയ തെറ്റാണ് ഹരികുമാറിന് സംഭവിച്ചത് .എല്ലാ പോലീസ് ഉദ്യോഗസ്ഥരും പാഠമാക്കേണ്ട കാര്യമാണ്. പല ഉദ്യോഗസ്ഥരെയും ഞാന്‍ കണ്ടിട്ടുണ്ട് മാനസിക സംഘര്‍ഷം കൂടി പൊട്ടിത്തെറിക്കുകയും നിസ്സാര കേസ് ചുമത്തി വിടേണ്ട ആള്‍ക്കെതിരെ ഈഗോ വളര്‍ത്തി അയാളെ നശിപ്പിച്ചു കളയുന്നത്.

കഴിഞ്ഞ ദിവസം വഴുതക്കാട് ജംഗ്ഷനില്‍ കടയില്‍ ഒരു സാധനം വാങ്ങാന്‍ കയറിയ ഞാന്‍ ഒരു ട്രാഫിക് പോലീസുകാന്റെ കടുത്ത ഭാഷയിലുള്ള ശകാരങ്ങള്‍ കേട്ടാണ് ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഒരു ആവശ്യവുമില്ലാതെ അദ്ദേഹം വാഹനം ഓടിക്കുന്നവരെ വിരട്ടിക്കൊക്കൊണ്ടിരിക്കുന്നു. വായില്‍ നിന്ന് പല കടുത്ത വാക്കുകളും ഉതിര്‍ന്നുകൊണ്ടിരിക്കുന്നു. ആരെങ്കിലും ഒരാള്‍ ഒന്നു പ്രതികരിച്ച് പോയാല്‍ അയാള്‍ സംഹാര താണ്ഡവമാടുമെന്ന് ഉറപ്പാണ്. അയാള്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നത് മുതല്‍ അയാളുടെ പ്രഷര്‍ നോക്കിയാല്‍ മനസിലാകം ഏറ്റവും ഹൈ ആയിരിക്കും. ഞാന്‍ കാണുന്നത് മുതല്‍ അദ്ദേഹം അങ്ങനെത്തന്നെയാണ്. ഞാന്‍ സാധനങ്ങള്‍ വാങ്ങി വണ്ടിയെടുക്കുമ്പോള്‍ ഒന്ന് വെറുതേ സംസാരിച്ചാലോ എന്നാഗ്രഹിച്ചു. ഇങ്ങനെ പ്രഷര്‍ കൂട്ടി സംസാരിച്ചാല്‍ ശരീരത്തിന് പിന്നീട് ദോഷം ചെയ്യില്ലേ. കുറച്ച് റിലാക്‌സ് ആയി ജോലി ചെയ്തുകൂടെ എന്ന്. പിന്നീട് ഞാനത് വേണ്ടെന്ന് വെച്ചു. കാരണം ഒരിക്കല്‍ ഇങ്ങനെ സംസാരിച്ചപ്പോള്‍ അതുവഴി വരുന്ന എല്ലാ വാഹനങ്ങളുടെയും പോക്കിനെ കുറ്റം പറയുകയായിരുന്നു മറ്റൊരു പോലീസുകാരന്‍. അതും ശരിയാണ്.പ്രഷര്‍ അറിയാതെ കൂടിപ്പോകും. എങ്കിലും ജോലിയെ ക്രയാത്മകമായി ഉപയോഗിക്കാന്‍ ഓരോ പോലീസുകാരനും ശ്രമിക്കണം എന്നാണ് എന്റെ അഭിപ്രായം പോലീസ് വകുപ്പില്‍ കൗണ്ടസിലിംഗ് വിഭാഗം ഉണ്ടെന്നാണ് എന്റെ അറിവ്.

ഞാന്‍ പറഞ്ഞു വന്നത് ഹരികുമാര്‍ പ്രശ്‌നം ആണ്. അദ്ദേഹം ആത്മഹത്യചെയ്തതിന് പ്രധാന കാരണമായി നിരത്തിയത് താന്‍ കുറ്റവാളികളാക്കിയവരുടെ കൂടെയായിരിക്കും ജയിലില്‍ കഴിയേണ്ടി വരുക എന്നുള്ളതാണ്.അതില്‍ പരം അപമാനം മറ്റൊന്നില്ല എന്നതാണ്. അത് കോടതിയില്‍ അപേക്ഷിച്ചാല്‍ ചിലപ്പോള്‍ മറ്റൊരു ജയില്‍ തെരെഞ്ഞെടുക്കാനുള്ള അവസരം കോടതി കൊടുക്കുമായിരിക്കും .iam
പിന്നെ എന്തിനെയും ചങ്കൂറ്റത്തോടെ നേരിടണം എന്ന് തീരുമാനിക്കാനുള്ള ഒരു പ്രചോദനം ആരും നല്‍കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ലിരിക്കാം.
അങ്ങനെയെങ്കില്‍ പീഢനപര്‍വ്വം അനുഭവിച്ച നമ്പി നാരായണന്‍ പത്ത് പ്രാവശ്യം ആത്മഹത്യചെയ്യേണ്ടതായിരുന്നു. രണ്ട് കേസുകളും ഞാന്‍ താരതമ്യം ചെയ്തതല്ല. അതിജീവനത്തെക്കുറിച്ച് പറഞ്ഞതാണ്. നമ്പിയും ആത്മഹത്യ മാര്‍ഗമായി ഒരു വേള തെരെഞ്ഞെടുത്തതായിരുന്നു.മകളുടെ ഒരു വാക്കാണ് അദ്ദേഹം അതില്‍ നിന്ന് പിന്മാറിയത്.
അച്ഛന്റെ പിന്‍മുറക്കാരായ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും ഈ കറുത്ത അദ്ധ്യായം പിന്തുടരാതിരിക്കണമെങ്കില്‍ അച്ഛന്‍ ജീവിച്ചിരിക്കണം. ജീവിച്ച് ഈ കേസിനെതിരെ പൊരുതി ജയിക്കണം. തെറ്റ് ചെയ്യാത്ത അച്ഛന്റെ പിന്മുറക്കാരാണ് ഞങ്ങളെന്ന് നാളെ ലോകം വാഴ്ത്തണമെങ്കില്‍ അച്ഛന്റെ ഇനിയുള്ള ജീവിതം പൊരുതാനുള്ളതാണ്.ജയിക്കാനുള്ളതാണ്.
പണ്ടൊരിക്കല്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒരാളെ മുക്കിക്കൊന്ന കേസിലെ പ്രതിയുടെ പിന്നീടുള്ള ജീവിതം നമുക്ക് അറിവുള്ളതാണല്ലോ. അയാള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിക്കുകയായിരുന്നു.

ആത്മ സംഘര്‍ഷത്തെ അതിജീവിക്കാന്‍ പറ്റിയിരുന്നെങ്കില്‍ രണ്ട് ജീവന്‍ നിലനില്‍ക്കുകയും അവരുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റ് ഒരുപാട് ജീവിതങ്ങള്‍ കരിഞ്ഞുണങ്ങിപ്പോവാതിരിക്കുമായിരുന്നു. പാഠം പഠിപ്പിച്ച ഒരു പാഠമാകട്ടെ ഈ കേസ് ഫയല്‍ എന്നാഗ്രഹിച്ചുപോകുന്നു.

ജിതേഷ് ദാമോദര്‍

 

Leave a Reply