728-pixel-x-90-2-learn
728-pixel-x-90
<< >>

ഹരത്തിലൂടെ തൈക്കൂടം ബ്രിഡ്ജിന്റെ സംഗീതം സിനമയിലേക്ക്‌

പഴയ പാട്ടുകളുടെ താളം മാറ്റിമറിച്ച് ഗാനാസ്വാദകര്‍ക്ക് ഹരം പകര്‍ന്ന തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡ് ഇതാദ്യമായി വെള്ളിത്തിരയിലേക്ക് സംഗീതമെത്തിക്കുന്നു.വിനോദ് സുകുമാരന്‍ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ പേരും ഹരം എന്നാണ്.ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍.

എറണാകുളത്തെ വൈറ്റിലയ്ക്കടുത്ത് തൈക്കൂടം പാലത്തിന്റെ പേരിട്ട മ്യൂസിക് ബാന്‍ഡിന്റേതായി ഇതിനോടകം പുറത്തുവന്ന ഫിഷ് റോക്ക്, നൊസ്റ്റാള്‍ജിയ, ഗോഡ്ഫാദര്‍ ആന്‍ഡ് കോം തുടങ്ങിയവ ആരാധകര്‍ നഞ്ചേറ്റിക്കഴിഞ്ഞു. മ്യൂസിക് ബാന്‍ഡിലെ അംഗം ഗോവിന്ദ് മേനോന്‍ നേരത്തെ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിനായി സംഗീതം പകര്‍ന്നിട്ടുണ്ടെങ്കിലും ബാന്‍ഡ് മൊത്തമായി ഒരു സിനിമയ്ക്ക് വേണ്ടി സംഗീതം പകരുന്നത് ഇതാദ്യമാണ്.

2001ല്‍ പുറത്തിറങ്ങിയ ഡയറി ഓഫ് എ ഹൗസ് വൈഫ് എന്ന ഡോക്യുമെന്ററിക്ക് നോണ്‍ ഫീച്ചര്‍ സിനമാ സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ആളാണ് സിവംധായകന്‍ വിനോദ് സുകുമാരന്‍.ശ്യാമപ്രസാദിന്റെ ഒരേകടലിലെ ചിത്രസംയോജനത്തിന് സംസ്ഥാന അവാര്‍ഡും ഈ പ്രതിഭ നേടിയിട്ടുണ്ട്.ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് വിനോദ് തന്നെയാണ്.പുതുമുഖങ്ങളായ രാധിക ആപ്‌തേ,രാജശ്രീ ദേശ് പാണ്ഡെ, സാഗരിക എന്നിവര്‍ക്കൊപ്പം ടെലിവിഷന്‍ താരം മറിമായം ശ്രീകുമാറുമാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.പി സുകുമാറും സജി സാമുവലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക.

INDIANEWS24.COM MOVIES

Leave a Reply