ഹനോയ്: ഫിലിപ്പീന്‍സിനെ കശക്കിയെറിഞ്ഞ ഹയാന് ചുഴലിക്കാറ്റ് വിയത്നാമിലും നാശം വിതച്ചു. എന്നാല്‍, കാറ്റിന്റെ ശക്തി കുറഞ്ഞതിനാല്‍ ഫിലിപ്പീന്‍സില്‍ ഉണ്ടായ വന്‍ദുരന്തം ആവര്‍ത്തിച്ചില്ല.
വിയത്നാമില്‍ ഇതുവരെ പതിനൊന്നു പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. കോടിക്കണക്കിന് രൂപയുടെ നാശമുണ്ടായി. കാറ്റിന്റെ ഗതിയില്‍ മാറ്റമുണ്ടാതിനാല് പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രദേശങ്ങളില്‍ നാശം സംഭവിച്ചു.
ചരിത്രത്തിലെ ഏറ്റവും വേഗമേറിയതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹയാനില് പെട്ട് പതിനായിരത്തിലേറെ പേരാണ് ഫിലിപ്പീന്‍സില്‍ മരിച്ചത്. അനേകായിരങ്ങളെ കാണാതായി.
378.196 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ ഹയാന് അക്ഷരാര്‍ഥത്തില്‍ മധ്യ ഫിലിപ്പീന്‍സിനെ ചുഴറ്റിയടിച്ചു. പോയ വഴിയിലെ 70-80 ശതമാനം പ്രദേശങ്ങളും ഹയാന് നിരപ്പാക്കിക്കളഞ്ഞു.
ഇപ്പോള്‍ തെക്കന്‍ ചൈനയെ ലക്ഷ്യമിട്ട് നീങ്ങുകയാണ് ഹയാന്. എന്നാല്‍ ചൈനയില്‍ പ്രവേശിക്കുമ്പോഴേക്കും കൊടുങ്കാറ്റ് ദുര്‍ബലമാകുമെന്നാണ് കരുതുന്നത്.