728-pixel-x-90-2-learn
728-pixel-x-90
<< >>

ഹയാന്‍ ഫിലിപ്പീന്‍സിനെ വിഴുങ്ങി

മനില: ഇന്നോളം ഉണ്ടായിട്ടുള്ള ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റായ ഹയാനില്‍ ഫിലിപ്പീന്‍സ് തകര്‍ന്നു. പതിനായിരത്തിലേറെപ്പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യം ഏതാണ്ട് പൂര്‍ണമായും ഇരുട്ടിലായി. കര,ജല, വ്യോമ ഗതാഗതം നിലച്ചു.
378.196 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ ഹയാന്‍ അക്ഷരാര്‍ഥത്തില്‍ മധ്യ ഫിലിപ്പീന്‍സിനെ ചുഴറ്റിയടിച്ചു. പോയ വഴിയിലെ 70-80 ശതമാനം പ്രദേശങ്ങളും ഹയാന്‍ നിരപ്പാക്കിക്കളഞ്ഞു.
തീരപ്രദേശങ്ങളില്‍ ഉണ്ടായ കൂറ്റന്‍ തിരമാലകളാണ് കൂടുതല്‍ പേരുടെ ജീവനെടുത്തത്‌. സുനാമി പോലെ 15-20 മീറ്റര്‍ ഉയരത്തില്‍ ചീറിയെത്തിയ തിരകള്‍ ആയിരങ്ങളെ ഒഴുക്കിക്കൊണ്ടുപോയി.
ഫിലിപ്പീന്‍സ് പിന്നിട്ട് ഹയാന്‍ വിയത്നാമിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറില്‍ 200 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്.

Leave a Reply