728-pixel-x-90-2-learn
728-pixel-x-90
<< >>

ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം പുറത്തു വന്നു,വിജയശതമാനം 79.39% മാത്രം

 

തിരുവനന്തപുരം:സംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയ ശതമാനത്തില്‍ കുറവ് രേഖപ്പെടുത്തി.79.39 ശതമാനം പേര്‍ മാത്രമാണ് ഈ വര്‍ഷം വിജയിച്ചത്. കഴിഞ്ഞ വര്‍ഷം 81.34 ശതമാനം പേര്‍ വിജയിച്ചിരുന്നു.

6783 പേര്‍ക്ക് എല്ലാവിഷയത്തിലും എപ്ലസ് നേടുകയും 2.78 ലക്ഷം പേര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത ലഭിക്കുകയും ചെയ്തു.വിഎച്ച്എസ്എസ്സി വിഭാഗത്തില്‍ 74.81 ശതമാനം പേര്‍ വിജയിച്ചു. കലാമണ്ഡലം സ്‌കൂളില്‍ 95.31 ശതമാനം പേര്‍ വിജയിച്ചു.

സര്‍ക്കാര്‍സ്‌കൂളുകളില്‍ 78.77 ശതമാനമാണ് വിജയം. എയ്ഡഡ് സ്‌കൂളുകളില്‍ 82 ശതമാനം കുട്ടികള്‍ വിജയിച്ചു.അതേ സമയം സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 69.75 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ്ളും വിജയിച്ചത്.

കൂടുതല്‍ എ പ്ലസുകാരെ സൃഷ്ടിച്ച ഏറണാകുളം ജില്ല  84.39 ശതമാനം വിജയം നേടിക്കൊണ്ട് സംസ്ഥാനതലത്തില്‍ ഒന്നാമതെത്തി.ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ ജയിച്ച പത്തനംതിട്ട ജില്ലയില്‍ 71.73 ശതമാനം മാത്രമാണ് വിജയശതമാനം. 91.67 ശതമാനം വിദ്യാര്‍ത്ഥികളും ജയിച്ച തിരുവനന്തപുരത്തെ  പട്ടം സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാം സ്ഥാനത്ത്. മലപ്പുറം ജില്ലയിലെ പാലേമാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ യഥാക്രമം 88.36, 8591 ശതമാനം വിജയം നേടി.

കേരളത്തില്‍  40 സ്‌കൂളുകള്‍ 100 ശതമാനം വിജയത്തോടെ നൂറു മേനി കരസ്ഥമാക്കി.ഇത് കൂടാതെ  ആറ് സ്‌പെഷ്യല്‍ സ്‌കൂളും 28 അണ്‍എയ്ഡഡ് സ്‌കൂളുകളും നൂറുശതമാനം വിജയം നേടുകയുണ്ടായി. . സേ പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മേയ് 20 ആണെന്നു വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപന വേളയില്‍ അറിയിച്ചു.

കേരള ഹയര്‍ സെക്കണ്ടറി റിസള്‍ട്ട് അറിയുന്നതിനായി ചുവടെ കൊടുത്തിട്ടുള്ള വെബ്‌ ലിങ്ക് സന്ദര്‍ശിക്കുക :

http://keralaresults.nic.in/dhse2014/dhse.htm

cottonhill laddu

ചിത്രങ്ങള്‍ :സജിത്‌ ഗോപാല്‍

INDIANEWS24 TVPM

Leave a Reply