728-pixel-x-90-2-learn
728-pixel-x-90
<< >>

ഹനുമന്തപ്പ ഇനി ധീരനക്ഷത്രം

ന്യൂഡല്‍ഹി:ഹനുമന്തപ്പ(35) ഒടുവില്‍ മരണത്തിന് കീഴടങ്ങി.സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ ആറ് ദിവസം കുടുങ്ങി കിടന്ന് ജീവനോടെ കണ്ടെത്തിയ സൈനികന്‍ ലാന്‍സ്‌നായിക് ഹനുമന്തപ്പ കോപ്പാഡ് വ്യാഴാഴ്ച്ച രാവിലെ 12 ഓടെ മരണമടഞ്ഞു.ഡല്‍ഹി കോന്റോണ്‍മെന്റിലെ ആര്‍ ആര്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

ചികിത്സയിലായിരുന്ന ഹനുമന്തപ്പയുടെ കരളും വൃക്കയും പ്രവര്‍ത്തനരഹിതമായതും ന്യുമോണിയ ഗുരുതരമായതും മരണത്തിന് കാരണമാകുകയായിരുന്നു.കര്‍ണാടകയിലെ ധാര്‍വാഡ് സ്വദേശിയായ അദ്ദേഹത്തിന്റെ കുടുംബവും അപകടാവസ്ഥയില്‍ നിന്നും കണ്ടെടുത്തതു മുതല്‍ ആശുപത്രിയിലുണ്ട്.മഹാദേവിയാണ് ഭാര്യ.രണ്ട് വയസ്സുകാരി നേത്ര മകളാണ്.

മലയാളി സൈനികന്‍ ഉള്‍പ്പെടെ പത്ത് പേരാണ് ഹനുമന്തപ്പയ്‌ക്കൊപ്പം സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ കുടുങ്ങിയത്.ഹനുമന്തപ്പയൊഴികെയുള്ളവര്‍ കണ്ടെടുക്കുമ്പോള്‍ തന്നെ മരിച്ചിരുന്നു.കൊല്ലം മണ്‍റോ തുരുത്ത് സ്വദേശി ലാന്‍സ്‌നായിക് സുധീഷ് ആണ് മരിച്ച മലയാളി.

INDIANEWS24.COM NEWDELHI

Leave a Reply