728-pixel-x-90-2-learn
728-pixel-x-90
<< >>

ഹനാന് മിഠായിത്തെരുവിൽ അവസരം ഒരുക്കി സംവിധായകൻ രതീഷ് രഘുനന്ദനും

മീൻ വിൽപ്പന നടത്തി പഠനം നടത്തുന്ന ഹനാന് അഭിനയിക്കാൻ  അവസരം ഒരുക്കി സംവിധായകൻ രതീഷ് രഘുനന്ദനും . രതീഷിന്റെ ആദ്യ ചിത്രമായ മിഠായിത്തെരുവിലാണ്  ഹനാൻ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയ വേട്ടയാടലിൽ നിന്നും പുറത്തു കടക്കുന്ന ഹനാനെ തേടി ചലച്ചിത്ര മേഖലയിൽ നിന്നും കൂടുതൽ അവസരങ്ങൾ എത്തുന്നു.
മിഠായിത്തെരുവിൽ ഹനാന് ശ്രദ്ധേയ    വേഷമായിരിക്കും അവതരിപ്പിക്കുക.  അച്ചിച്ച ഫിലിമ്സിന്റെ ബാനറിൽ ഹസീബ് ഹനീഫ് അജി മേടയിൽ നൗഷാദ് ആലത്തൂർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.  കുട്ടനാടൻ മാർപാപ്പ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ തീയറ്ററുകളിൽ എത്തിച്ച ബാനറാണ്  അച്ചിച്ച ഫിലിംസ്.  കോഴിക്കോട് പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന മിഠായിത്തെരുവിലെ ചിത്രീകരണം ആഗസ്ത് അവസാന വാരം ആരംഭിക്കും.
JITHESH DAMODAR INDIANEWS24

Leave a Reply