കൊച്ചി : ഹണീബിക്കു ശേഷം ലാൽജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹായ് ഐ ആം റോണി. ആസിഫ് അലിയും നസ്രിയ നസീമും കേന്ദ്രകഥാപാത്രങ്ങളെ അവതരിണ്ടിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീപക്ദേവാണ്. ശ്രീനിവാസൻ, ലാൽ, ബിജു മേനോൻ, ലെന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എറണാകുളത്തും ബാംഗ്ളൂരുമായി ലൊക്കേഷൻ നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ഐഡിയ ലിങ്ക്സിന്റെ ബാനറിൽ ലാൽ ജൂനിയറും ഡോ. സജിൽ ജാഫറും ചേർന്ന് ചിത്രം നിർമ്മിക്കും.
അതേ സമയം ഹണീബിക്ക് ശേഷം ലാല്‍ ജൂനിയര്‍ പുറത്തിറക്കും എന്ന് പറഞ്ഞിരുന്ന ഹണീബി 2 വിനെക്കുറിച്ച് പുതിയ വിവരങ്ങളൊന്നുമില്ല.ഹണീബി 2 തന്നെയാണോ ഹായ് ഐ ആം റോണി എന്ന് സംവിധായകന് സ്ഥിരീകരിച്ചിട്ടുമില്ല.
ASHA M INDIANEWS24
a