728-pixel-x-90-2-learn
728-pixel-x-90
<< >>

ഹംദ നൗഷാദ് ഏഷ്യാനെറ്റിന്റെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ വിജയി

അബുദാബി: ഏഷ്യാനെറ്റ് മൈലാഞ്ചി സീസണ്‍ 4 മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെയിൽ അബുദാബി മോഡല്‍ സ്കൂളിലെ ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ഥിനി ഹംദ നൗഷാദ് വിജയിയായി. വെള്ളിയാഴ്ച അബൂദാബി ആംഡ് ഫോഴ്സ് ക്ലബില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന  ഫൈനലിലാണ് അബു ദാബിയുടെ സ്വന്തം വാനമ്പാടി വിജയകിരീടം ചൂടിയത്. മുഹമ്മദ്‌ റാഫി , ഗോവിന്ദ് കൊടുങ്ങല്ലൂർ , ഷെൽജ ഷാജി, ഹാഷിം ഷാ എന്നിവരായിരുന്നു ഹംദക്കൊപ്പം ഫൈനലിൽ മാറ്റുരച്ചത്. മുഹമ്മദ്‌ റാഫിയും ഷെൽജ  ഷാജിയും യാഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ സലിം നൗഷാദ് -ഷംല ദമ്പതികളുടെ മകളായ ഹംദ യു എ ഇ യിൽ നടക്കുന്ന സംഗീത പരിപാടികളിലെ നിറ സാനിദ്ധ്യമാണ്. സഹോദരിമാരായ സുമയ്യയും  സുല്‍ത്താനയുമാണ്‌ തന്റെ ഏറ്റവും വലിയ പ്രചോദകരും വിമര്‍ശകരുമെന്നു ഹംദ പറയുന്നു.ഫേസ് ബുക്ക്‌ വഴി പിന്തുണ നല്‍കിയ ആയിരക്കണക്കിനു സുഹൃത്തുക്കളോട് ഹംദ നന്ദി രേഖപ്പെടുത്തി. ചെറു പ്രായത്തിൽ തന്നെ അറേബ്യൻ നാടുകളിൽ ഇത്രയധികം ആരാധകരെ സൃഷ്ടിച്ച മറ്റൊരു കലാകാരി ഉണ്ടായിട്ടില്ല.
നാസിം മുഹമ്മദ്‌ Indianews24.com

Leave a Reply