728-pixel-x-90-2-learn
728-pixel-x-90
<< >>

ഹംഗേറിയന്‍  സ്ത്രീകളെ ഉപയോഗിച്ച് ലൈംഗിക വ്യാപാരം :ഇന്ത്യന്‍ സഹോദരന്‍മാര്‍ക്ക് ജീവപര്യന്തം

ലണ്ടന്‍:ഹംഗറിയില്‍ നിന്നും വീട്ട് ജോലിയ്ക്കാണെന്ന വ്യാജേന സ്ത്രീകളെ യു.കെ യില്‍ എത്തിച്ച് ലൈംഗിക വ്യാപാരം നടത്തി വന്ന ഇന്ത്യന്‍ സഹോദരന്‍മാര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.ഇന്ത്യന്‍ സ്വദേശികളായ വിശാല്‍ ചൌദരി ,കുനാല്‍ ചൌദരി എന്നീ സഹോദരന്‍മാര്‍ക്കാണ് ബ്രിട്ടീഷ് കോടതി ജയില്‍ ശിക്ഷ വിധിച്ചത് .ജേഷ്ട സഹോദരനായ വിശാലിന് 40 വര്‍ഷത്തെ  ജയില്‍ വാസവും ,ഇയാളുടെ സഹായിയായി പ്രവര്‍ത്തിച്ച അനുജന്‍ കുനാലിന് എട്ട് വര്‍ഷത്തേ ജയില്‍വാസവും അനുഭവിക്കേണ്ടി വരും.

ഇളയ സഹോദരനായ കുനാല്‍ മാഞ്ചസ്റ്ററിലുള്ള ഒരു സ്ഥാപനത്തില്‍ സീനിയര്‍ അക്കൌണ്ടന്റായി ജോലി നോക്കി വരികയായിരുന്നു.അത് വഴി കുനാലിന്  ബ്രിട്ടീഷ് പൌരത്വവും ലഭിച്ചിരുന്നു. ലൈംഗിക വ്യാപരത്തിനായി ഹംഗറിയില്‍ നിന്നും കൊണ്ട് വന്നിരുന്ന സ്ത്രീകളെ കടത്തുന്ന പ്രവര്‍ത്തിയ്ക്ക് ഇയാളും പങ്കാളിയായിരുന്നു.

2007മുതല്‍ ലൈംഗിക വ്യാപാരം നടത്തി വന്ന ഇരുവരും ആഡംബര പൂര്‍ണ്ണമായ ജീവിതമാണ് നയിച്ചിരുന്നത്.മദ്ധ്യ ലണ്ടനില്‍ തന്നെ ഇവര്‍ക്ക് നിരവധി ആഡംബര ഫ്ലാറ്റുകള്‍ സ്വന്തമായി ഉണ്ട്. ഇവര്‍ വ്യാപാരത്തിനായി ഉപയോഗിച്ചിരുന്ന സ്ത്രീകളുടെ പാസ്സ്പോര്‍ട്ടും മറ്റ് രേഖകളും കൈവശപ്പെടുത്തിയിരുന്നു.തീര്‍ത്തും വിദ്യാഭ്യാസം ഇല്ലാത്ത ഹംഗേറിയന്‍ സ്ത്രീകളെയാണ്  ഇവര്‍ യു.കെ യില്‍ എത്തിച്ചിരുന്നത്.2007-2013 കാലത്തിനിടയ്ക്ക് ഇരുവരും ചേര്‍ന്ന് 120 ഹംഗേറിയന്‍ സ്ത്രീകളെ യുകെ യില്‍ എത്തിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് പൊലീസ് ഇവരെ രണ്ടു പേരെയും ഇന്ത്യയിലേയ്ക്ക് ഡീപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള നടപടികള്‍ ബോര്‍ഡര്‍ സെക്ക്യുരിറ്റി സേനയുമായി ചേര്‍ന്ന് നടത്തും.തടവ് ശിക്ഷ കഴിയുന്ന മുറയ്ക്ക് ഇവര്‍ രണ്ടു പേരെയും ഇന്ത്യയിലേയ്ക്ക് തിരികെ അയക്കും.

 

 

Leave a Reply