728-pixel-x-90-2-learn
728-pixel-x-90
<< >>

സർഗായനം ചിത്രകലാ പ്രദർശനത്തിന് ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ തുടക്കമായി

എറണാകുളം:കേരള ലളിതകലാ അക്കാദമിയുടെ ‘സർഗായനം’ചിത്രകലാപ്രദർശനം ദർബാർഹാൾ കലാകേന്ദ്രത്തിൽ പ്രൊഫ: എം. കെ സാനു  ഉദ്ഘാടനം  ചെയ്തു. ‘സർഗാത്മകത ഒരിടത്ത്  അവസാനിക്കുന്നില്ല. അത് അനന്തമായയാത്രയാണ്.  ലോകമെങ്ങും അറിയപ്പെടുന്ന പ്രതിഭാശാലികളായ മലയാളി  ചിത്രകാരന്മാരെ സർഗായനം  ക്യാമ്പിൽ പങ്കെടുപ്പിക്കാനും തുടർന്ന് ചിത്രപ്രദർശനം നടത്തുവാനും സാധിച്ചതിൽ നമുക്ക് അഭിമാനിക്കാമെന്ന്’  അദ്ദേഹം ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു.

ലോക കേരളസഭയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി പുതുവർഷാരംഭത്തിൽ തിരുവനന്തപുരം കനകക്കുന്ന്  പാലസിൽ  നടത്തിയ   സർഗ്ഗയാനം ദേശീയ  കലാക്യാമ്പിൽ രചിക്കപ്പെട്ടിട്ടുള്ള  ചിത്രങ്ങളും, പങ്കെടുത്തചിത്രകാരന്മാരുടെ  മറ്റു സൃഷ്ടികളും കൂടെ ഉൾപ്പെടുത്തികൊണ്ടുള്ള പ്രദർശനമാണ്  സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത കലാനിരൂപകനായ   ജോണിഎം.എൽ. ആണ് സർഗ്ഗയാനം ചിത്രകലാപ്രദർശനം ക്യൂറേറ്റ്  ചെയ്തിരിക്കുന്നത്.

അച്യുതൻ കൂടല്ലൂർ, അക്കിത്തം നാരായണൻ, അജയകുമാർ, ബിനിറോയ്, ദാമോദരൻ.കെ, ബി.ഡി. ദത്തൻ, ജോഷ്പി.എസ്., ടി.കലാധരൻ, ലാൽ.കെ, എൻ.എൻ. മോഹൻദാസ്, എൻ.കെ.പി.  മുത്തുക്കോയ, ഒ.പി.  പരമേശ്വരൻ, പ്രൊഫ: കെ.കെ. രാജപ്പൻ, ജി.രാജേന്ദ്രൻ,  എൻ.എൻ. റിംസൺ, സിദ്ധാർത്ഥൻ.കെ, വത്സരാജ്കെ.പി. തുടങ്ങിയ കലാകാരന്മാരുടെചിത്രങ്ങളാണ്  പ്രദർശിപ്പിച്ചിരിക്കുന്നത്. കലാകാരന്മാരുടെ കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഈ പ്രദർശനംഏറെസവിശേഷതയുള്ളതാവുന്നു. കേരള ലളിതകലാഅക്കാദമി ചെയർമാൻ നേമംപുഷ്പരാജിന്റെഅധ്യക്ഷതയിൽ  നടന്നചടങ്ങിൽ സെക്രട്ടറി പൊന്ന്യംചന്ദ്രൻ, അക്കാദമിഅംഗം കെ.എ.  സോമൻ എന്നിവർപങ്കെടുത്തു.sargaayanam

INDIANEWS24 ART DESK

Leave a Reply