728-pixel-x-90-2-learn
728-pixel-x-90
<< >>

സൗഹൃദത്തിന്റെ ബാംഗ്ളൂർ ഡേയ്സ്

ഈ ചിത്രം തന്നെ കാട്ടിത്തരും ആ സിനിമയുടെ തീം എന്താണെന്ന്. അതേ മൂന്ന് സുഹൃത്തുക്കളുടെ ആത്മാർത്ഥതയുടെ കഥയാണ് പറയുന്നത്. ബാംഗ്ളൂർ ഡേയ്സ് വളരെ രസകരമായ മനോഹരമായൊരു ചിത്രം. സൗഹൃദത്തിനും പ്രണയത്തിനുമപ്പുറം കുടുംബവുമുണ്ട് ഇതിലെ താരങ്ങൾക്ക്. ഏറെ നാളായി അത്ത്ഛനും അമ്മയും സഹോദരങ്ങളുമുള്ള ഒരു നായകനെയോ നായികയെയോ കണ്ടിട്ട്. ആ കുറവ് ഈ ചിത്രം പരിഹരിച്ചു. പിന്നെ, പോസ്റ്ററുകൾ കണ്ടുള്ള തെറ്റിദ്ധാരണ ഉണ്ടായിരുന്നു.അതും അഞ്ജലി മേനോൻ മാറ്റിത്തന്നു.സൗഹൃദത്തിൽ ഒരല്പം പോലും പ്രണയം കടന്നുവരില്ലെന്ന് ഉറപ്പു പറയാൻ കഴിഞ്ഞതും നന്നായി.

ഹൗ ഓർഡ് ആർ യു, ബാംഗ്ളൂർ ഡേയ്സ്… കുടുംബ ചിത്രങ്ങൾ തിരിച്ചുവരുന്നതിൽ സന്തോഷം തോന്നുന്നുണ്ട്. ആരൊക്കെയുണ്ടെങ്കിലും നമുക്കൊരു പ്രയാസമുണ്ടെന്ന് നമ്മൾ പറയാതെ അറിയുന്ന സുഹൃത്തുക്കൾ ഉള്ളവർ ഭാഗ്യവാന്മാർ.അങ്ങനെയൊരു സുഹൃത്തില്ലാത്തവര്‍ക്ക് തീര്‍ച്ചയായും അതില്ലാത്തതിന്‍റെ വേദന ബാംഗ്ളൂർ ഡേയ്സ് കാണുമ്പോള്‍ തോന്നിയേക്കും.അതിരുവിട്ട പ്രണയ ചേഷ്ടകളും ബീപ് ശബ്ദവും സ്റ്റണ്ടും ഒന്നുമില്ലാത്ത മനോഹര ചിത്രം. മഞ്ചാടിക്കുരുവിലൂടെ തന്നെ മികച്ച സംവിധായികയാണെന്ന് തെളിയിച്ച അഞ്ജലിക്ക് അഭിമാനിക്കാം ബാംഗ്ളൂർ ഡേയ്സിന്റെ പേരിലും.കഥാപാത്രങ്ങൾക്കനുയോജ്യരായ താരങ്ങൾ. നിവിൻ പോളി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, പാർവതി മേനോൻ, നസ്രിയ നസിം, ഇഷാ തൽവാർ, നിത്യാ മേനോൻ, വിജയരാഘവൻ, കൽപന, പ്രവീണ, മണിയൻപിള്ള രാജു… പിന്നെ പേരറിയാത്ത ചില താരങ്ങളും. തങ്ങളുടെ വേഷം മികച്ചതാക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിരിക്കുന്നു എല്ലാവരും. കുടുംബസമേതം കണ്ടിരിക്കാവുന്ന ആസ്വദിക്കാവുന്ന ഒരു നല്ല സിനിമ.

bangalore days1

ASHAM INDIANEWS24

Leave a Reply