jio 800x100
jio 800x100
728-pixel-x-90
<< >>

സൗഹൃദം വിട്ടുപോയ പ്രഗത്ഭമതികളായ രണ്ടുപേരെക്കുറിച്ച് എസ്.ഐ.ഇ.ടി ഡയറക്ടര്‍ അബുരാജ് അനുസ്മരിക്കുന്നു.

കൊച്ചി:പ്രശസ്ത മനോരോഗ ചികിത്സകനും കൊച്ചിയിലെ ഇടത് രാഷട്രീയ സാമൂഹ്യസാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യവുമായ ഡോക്ടര്‍ കെ.എസ്.ഡേവിഡും ചെങ്ങന്നൂര്‍ ഓര്‍ത്തഡോക്‌സ് മെത്രോപോലീത്ത തോമസ് മാര്‍ അത്താനാസിയോസ് എന്നിവരുടെ വിട വാങ്ങിലിലൂടെ വലിയ സൗഹാര്‍ദ്ദാന്തരീക്ഷമാണ് നഷ്ടമായത് എന്ന് എസ്.ഐ.ഇ.ടി ഡയറക്ടര്‍ അബുരാജ് അനുസ്മരിക്കുന്നു.
ഗുജറാത്ത് യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് അദ്ദേഹത്തിന് ട്രെയിനില്‍ വെച്ച് തെറിച്ച് വീണ് മരണം സംഭവിച്ചത്.സഭയില്‍ ഏറ്റവും സീനിയര്‍ മെത്രോപ്പോലീത്തമാരില്‍ ഒരാളാണ്.സഭയുടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും അത് വളരെ വിജയകരമായി നടപ്പിലാക്കുന്നതിലും അദ്ദേഹം നിപുണനായിരുന്നു.ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സഭാപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനായി ഏറെ പ്രയത്‌നിക്കുകയും അതിന് വേണ്ടി നിരന്തരം യാത്രകളും ചെയ്യുമായിരുന്നു.യാദൃച്ഛികമായി ഫോണില്‍ തുടങ്ങി ആത്മ സൗഹൃദമായി തീര്‍ന്ന ബന്ധമാണ് ഇവര്‍ രണ്ടുപേരുമായും.
സാധാരണ മനഃശാസ്ത്രജ്ഞരെ അങ്ങോട്ടാണ് വിളിക്കാറ്. ഉപദേശം തേടാന്‍. പക്ഷെ പൊതുകാര്യങ്ങള്‍ പറയാന്‍ ഡോക്ടര്‍ എന്നെ എപ്പോഴും ഇങ്ങോട്ട് വിളിക്കും.അദ്ദേഹവുമായി മണിക്കൂറുകള്‍ ഫോണില്‍ സംസാരിക്കുമായിരുന്നു. അപ്പോഴൊന്നും നേരില്‍ കണ്ടിരുന്നില്ല. പിന്നീട് കരിക്കുലം കമ്മറ്റി മീറ്റിങ്ങില്‍ വെച്ചാണ് സമാഗമം ഉണ്ടായത്. എറണാകുളത്ത് ഒറ്റക്കാണ്. വരുമ്പോള്‍ ഇവിടെ ഒന്നിച്ച് താമസിക്കാം എന്ന സ്‌നേഹക്ഷണം സ്വീകരിക്കാന്‍ കാലം അനുവദിച്ചില്ല. അദ്ദേഹം ദേശാഭിമാനിക്കു വേണ്ടി പറഞ്ഞ ശബ്ദം ഫോണില്‍ ഇപ്പോഴും സൂക്ഷിക്കുന്നു.ഇനിയും കേള്‍ക്കാമല്ലോഎന്ന ആശ്വാസം മാത്രം.
അത്താനാസിയോസ് മെത്രോപോലീത്ത പത്തിരുപത് വര്‍ഷം മുന്‍പ് മൊബൈല്‍ ഫോണുകള്‍ പ്രചാരത്തില്‍ വന്നിട്ടില്ലാത്ത കാലത്ത് ഒരു ദിവസം എന്നെ വിളിച്ച് ഒരാവശ്യം പറഞ്ഞു തുടങ്ങിയതാണ്. പിന്നെ അത് വളര്‍ന്നു. പലരും വിധേയത്വം മാത്രം പ്രകടിപ്പിച്ചപ്പോള്‍ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ അദ്ദേഹം എനിക്ക് സ്വാതന്ത്ര്യം തന്നു. തന്നെ സന്ദര്‍ശിച്ച പലരോടും എന്നെപ്പറ്റി നല്ല വാക്കുകള്‍ പറയാനുള്ള മനസുകാട്ടി. ഓര്‍ത്തോഡോക്‌സ് സഭയുമായി പില്‍കാലത്ത് വളര്‍ന്നുവന്ന എല്ലാ ബന്ധങ്ങളുടെയും തുടക്കമിട്ടത് അദ്ദേഹമാണ്. അബുരാജ് ഓര്‍മ്മിക്കുന്നു.

Leave a Reply