728-pixel-x-90-2-learn
728-pixel-x-90
<< >>

സൗരോര്‍ജം ഉപയോഗിച്ച് ഓടുന്ന കാര്‍ പുറത്തിറക്കി

അബുദാബി: സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ പുറത്തിറക്കി.അബുദാബി സോളാര്‍ ചലഞ്ചിന് മുന്നോടിയായി രംഗത്തിറക്കിയ കാറിന്റെ നിര്‍മാതാക്കള്‍ പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ട് ആണ്.

പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളുടെ അന്വേഷണത്തിന്റെയും പരീക്ഷണങ്ങളുടെയും ഫലമാണ്‌ഫെറാറി കാറിന്റെ നാല് മടങ്ങ് വില മതിക്കുന്ന കാര്‍.സൗരോര്‍ജം മാത്രം ഉപയോഗിച്ച് മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കാറിന് സാധിക്കും.ആധുനിക സ്‌പോര്‍ട്‌സ് കാറുകളുടെയും സൗരോര്‍ജ എന്‍ജിനുകളുടെയും സാങ്കേതികത സംയോജിപ്പിച്ചാണ് കാറിന് രൂപം നല്‍കിയത്.ജനവരിയില്‍ അബുദാബി എമിറേറ്റിലെ 1,200 കിലോമീറ്റര്‍ നിരത്തുകള്‍ താണ്ടിക്കൊണ്ടായിരിക്കും ‘സോളാര്‍ ചലഞ്ച്’ അരങ്ങേറുക.

INDIANEWS24 TECHNOLOGY

Leave a Reply