728-pixel-x-90-2-learn
728-pixel-x-90
<< >>

സൗരവ് ഗാംഗുലി ടീം ഇന്ത്യയുടെ കോച്ചായേക്കും

കൊല്‍ക്കത്ത:ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്‍നായ മുന്‍താരം സൗരവ് ഗാംഗുലി ടീം ഇന്ത്യയുടെ പരിശീലകനായേക്കും.നിലവിലെ കോച്ച് ഡങ്കന്‍ ഫ്‌ളച്ചര്‍ കാലാവധി പൂര്‍ത്തിയാക്കി മടങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയെ ഗാംഗുലി ഇക്കാര്യം അറിയിക്കുകയായിരുന്നു.ഇതുസംബന്ധിച്ച് ഇരുവരും കൊല്‍ക്കത്തിയില്‍ വ്യാഴാഴ്ച്ച കൂടിക്കാഴ്ച്ച നടത്തി.

ഗാംഗുലിയുടെ ആവശ്യത്തില്‍ ജഗന്‍ മോഹന്‍ ഡാല്‍മിയ യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.ഈ മാസം 26നു ചേരുന്ന ബിസിസിഐ പ്രവര്‍ത്തക സമിതിയാകും പുതിയ കോച്ചിനെ തീരുമാനിക്കുക.പരിശീലകനാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ സൗരവ് ഗാംഗുലി തല്‍സ്ഥാനത്തേക്ക് അപേക്ഷ നല്‍കേണ്ടതായി വരും.തുടര്‍ന്ന് ബിസിസിഐ നേതൃത്വവും മുന്‍ ക്യാപ്റ്റന്‍മാരും അഭിമുഖം നടത്തിയ ശേഷമാകും തിരഞ്ഞെടുക്കുന്നത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ടീം നായകനാണ് ദാദ എന്നും ബംഗാള്‍ കടുവയെന്നും വിളിപ്പേരുള്ള ഗാംഗുലി. ഓഫ്‌സൈഡിലെ ദൈവം. ക്രിക്കറ്റ് പ്രേമികളും കറകളഞ്ഞ ഗാംഗുലി ആരാധകരും വിമര്‍ശകരും ഈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന് ചാര്‍ത്തിക്കൊടുക്കാത്ത വിശേഷണങ്ങള്‍ നിരവധിയാണ്.1992ല്‍ ലോര്‍ഡ്‌സില്‍ അരങ്ങേറ്റം കുറിച്ച ഗാംഗുലി സെഞ്ചുറിയോടെയാണ് രാജ്യാന്തര ക്രിക്കറ്റ് കരിയറിന് തുടക്കമിട്ടത്.36-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ 113 ടെസ്റ്റുകളില്‍നിന്നു 16 സെഞ്ചുറികളടക്കം 7212 റണ്‍സായിരുന്നു നേട്ടം. നായകനെന്ന നിലയില്‍ 49 ടെസ്റ്റുകള്‍. അതില്‍ 21ല്‍ ജയം. നാല്‍പതില്‍ താഴാത്ത ബാറ്റിങ് ശരാശരി. 311 ഏകദിനങ്ങളില്‍ 11,363 റണ്‍സ്.

INDIANEWS24 SPORTS DESK

Leave a Reply