728-pixel-x-90-2-learn
728-pixel-x-90
<< >>

സൗമ്യ വധക്കേസ്: തിരുത്തല്‍ ഹര്‍ജി വ്യാഴാഴ്ച്ച പരിഗണിക്കും

ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിവ്യു ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച്ച പരിഗണിക്കും. പ്രതിയായ ഗോവിന്ദച്ചാമിക്കെതിരെ വിചാരണക്കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ച കേസില്‍ സുപ്രീംകോടതി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു.ഇതിനെ ചോദ്യം ചെയ്താണ് സംസ്ഥാനസര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസില്‍ സുപ്രീംകോടതി വിധി കുറ്റവാളികല്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന വാദം നിരത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി തയ്യാറാക്കിയ തിരുത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ ആറംഗ ബെഞ്ചിനാണ് ചീഫ് ജസ്റ്റീസ് രൂപം നല്‍കിയിട്ടുള്ളത്.നേരത്തെ വധ ശിക്ഷ ഇളവ് ചെയ്ത മൂന്നംഗ ബെഞ്ചിലെ എല്ലാവരും ഇതിലും ഉള്‍പ്പെടും.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി- ഷോര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സൗമ്യ(23)ക്രൂര പീഡനത്തിനിരയായത്.ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിക്കുകയും ചെയ്തു.

INDIANEWS24.COM NEWDELHI

Leave a Reply