728-pixel-x-90-2-learn
728-pixel-x-90
<< >>

സൗമ്യ വധക്കേസ്:പ്രോസിക്യൂഷന് സുപ്രീം കോടതിയുയുടെ വിമർശനം

ന്യൂഡൽഹി: സൗമ്യ വധക്കേസ് പുനഃപരിശോധനാ ഹര്‍ജി ഈമാസം 17ലേക്ക് മാറ്റി.കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍.പ്രതിക്കെതിരായ വാദങ്ങളിൽ പ്രോസിക്യൂഷന് പാളിച്ചപറ്റിയതായി സുപ്രീം കോടതി വിമർശിച്ചു.

വിചാരണ കോടതിയും സംസ്ഥാന ഹൈക്കോടതിയും വധശിക്ഷ വിധിച്ച കേസിലെ പ്രതി ഗോവിന്ദ ചാമിയെ സുപ്രീം കോടതി മാനഭംഗത്തിനുള്ള  ശിക്ഷ അനുഭവ്ച്ചാൽ മാത്രം മതിയെന്ന് വിധിച്ചിരുന്നു. ഇതിനെതിരെയാണ് വെള്ളിയാഴ്ച്ച സര്ക്കാര് പുനഃപരിശോധനാ ഹർജി നൽകിയത്.

ഗോവിന്ദ ചാമി സൗമ്യയെ ട്രെയിനിൽ നിന്നും തള്ളിയിടുന്നതിനു തെളിവില്ലെന്ന് നേരത്തെ സുപ്രീം കോടതി കണ്ടെത്തിയിരുന്നു.സൗമ്യ സ്വയം ചാടിയതാണെന്നു സാക്ഷി മൊഴിയുള്ളതായി പ്രതിഭാഗം വാദിച്ചപ്പോൾ അതിനെ മറികടക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.സൗമ്യ എങ്ങനെ ട്രെയിനിൽ നിന്നും താഴെയെത്തിയെന്നു തെളിയിക്കാനാവാത്തതിൽ സുപ്രീം കോടതി ഇന്നും പ്രോസിക്യൂഷനെ വിമർശിച്ചു.കേസ് പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് ഈ മാസം 17 ലേക്ക് മാറ്റിയത്.

INDIANEWS24.COM NEWDELHI

Leave a Reply