728-pixel-x-90-2-learn
728-pixel-x-90
<< >>

സൗമ്യ വധം: പ്രതിയുടെ വധശിക്ഷ ശരിവെച്ചു

കൊച്ചി: കേരളത്തെ പിടിച്ചുലച്ച സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. കീഴ്കോടതി വിധിക്കെതിരെ പ്രതി സമര്‍പ്പിച്ച അപ്പീല്‍ ജസ്റ്റീസ് ടി ആര്‍ രാമചന്ദ്രന്‍ നായരും ജസ്റ്റീസ് ബി കെമല്‍ പാഷയും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച്‌ തള്ളി. ഈ പ്രതിക്ക് വധശിക്ഷ നല്‍കിയില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാവ്യവസ്ഥയില്‍ വധശിക്ഷ ഉള്‍പ്പെടുത്തിയിരിക്കുന്നത് തന്നെ അപ്രസക്തമാകുമെന്ന് കോടതി പറഞ്ഞു.
2011 ഫെബ്രുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചി-ഷോര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സൗമ്യയെ പ്രതി ട്രെയിനില്‍നിന്ന് തള്ളിയിട്ട ശേഷം ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു.

Leave a Reply