jio 800x100
jio 800x100
728-pixel-x-90
<< >>

സൗന്ദര്യ റാണിയുടെ കിരീടം തട്ടിയെടുത്തു വലിച്ചെറിഞ്ഞു

ബ്രസീലിയ:സൗന്ദര്യ മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരിയോട് അരിശം മൂത്ത രണ്ടാം സുന്ദരി കിരീടം തട്ടിയെടുത്തു നിലത്ത് വലിച്ചെറിഞ്ഞു.ബ്രസീലില്‍ നടന്ന മിസ് ആമസോണ്‍ 2015 മത്സരവേദിയിലാണ് സംഭവം.ജേതാവായ കലോളിന ടൊലേഡോയുടെ കിരീടം രണ്ടാം സ്ഥാനക്കാരി ഷീസ്‌ലേന്‍ ഹയാല(23)യാണ് പിടിച്ചെടുത്ത് വലിച്ചെറിഞ്ഞത്.

മത്സരം കഴിഞ്ഞ് വിധി പ്രഖ്യാപിച്ച ശേഷം വിജയിയായി തിരഞ്ഞെടുക്കപ്പെട്ട ടൊലേഡോയെ കിരീടം ചൂടിക്കുന്ന സമയം രണ്ടാം സ്ഥാനക്കാരി ഹയാല തലയില്‍ നിന്നും കിരീടം ഊരിയെടുത്ത് നിലത്തേക്ക് വലിച്ചെറിഞ്ഞു.തുടര്‍ന്ന് ടൊലേഡോയ്ക്കു നേരെ വിരല്‍ ചൂണ്ടി ആക്രോശം നടത്തിയ ശേഷം വേദിയില്‍ നിന്നുകൊണ്ടു സദസ്സിനെ അഭിവാദ്യം ചെയ്തു.തുടര്‍ന്ന് ടൊലേഡോ വിജയിയാകാന്‍ അര്‍ഹയല്ലെന്ന് പറഞ്ഞ അവര്‍ താന്‍ തോറ്റിട്ടില്ലെന്നും ആക്രോശിച്ച് മറ്റ് മത്സരാര്‍ത്ഥികളെയും സംഘാടകരേയും കാണികളേയുമെല്ലാം ഞെട്ടിച്ചു കൊണ്ട് രോഷാകുലയായി വേദിയില്‍ നിന്നും ഇറങ്ങിപ്പോയി.

പിന്നീട് പരിപാടിയുടെ സംഘാടകര്‍ കിരീടം വീണ്ടെടുത്ത് ടോലേഡോയ്ക്ക് സമ്മാനിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹയാലയെ തേടി ബാക്ക്‌സ്‌റ്റേജിലേക്ക് പോവുകയും ചെയ്തു.രണ്ട് യുവതികളും നിയമ വിദ്യാര്‍ത്ഥികളാണ്.

INDIANEWS24 BRASILIA

Leave a Reply