728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദി സര്‍ക്കാര്‍ സര്‍വീസിലുള്ളത് എഴുപതിനായിരത്തിലേറെ വിദേശികള്‍

റിയാദ്:സൗദി അറേബ്യയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ എഴുപതിനായിരത്തിലധികം വിദേശികള്‍ ജോലിചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍.ഇവിടത്തെ സിവില്‍ സര്‍വീസ് സഹമന്ത്രി അബ്ദുല്ല അലി അല്‍ മുല്‍ഫി ആണ് ഇക്കാര്യം അറിയിച്ചത്.സര്‍ക്കാര്‍ സര്‍വ്വീസില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.ഇതുമായി ബന്ധപ്പെട്ട് നടന്ന ശില്‍പ്പശാലയിലാണ് സഹമന്ത്രിയുടെ വെളിപ്പെടുത്തല്‍.

സൗദിയിലെ സ്വകാര്യമേഖലയിലെ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്ന പ്രക്രിയ ഊര്‍ജിതമായി നടന്നുവരുന്നതിനിടയിലാണ് സര്‍ക്കാര്‍ മേഖലയിലെ കണക്കുകൂടി വെളിവായത്.സര്‍ക്കാര്‍ സര്‍വീസിലുള്ള എഴുപതിനായിരത്തിലധികം വിദേശികളില്‍ 98 ശതമാനവും ആരോഗ്യം, വിദ്യാഭ്യാസ വകുപ്പുകളിലാണ്.സര്‍ക്കാര്‍ സ്‌കൂളില്‍ മൂവായിരത്തിലധികം വിദേശികള്‍ ജോലി നോക്കുന്നു.ആരോഗ്യമേഖലയില്‍ ഇത് അരലക്ഷത്തിനടുത്ത് വരും.

ഉന്നത ബിരുദധാരികളായ സ്വദേശികള്‍ തൊഴില്‍രഹിതരായി തുടരുന്നതിനിടെ സര്‍വ്വകലാശാലകളില്‍ വിദേശത്തു നിന്ന് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. സര്‍വ്വകലാശാലകളിലെ ഒഴിവുകളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നതാണ്.

INDIANEWS24.COM Gulf Desk

Leave a Reply