728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദി വിസാ നിരക്ക് കൂട്ടി

ദുബായ്: വിസാ ഫീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്കുകളെല്ലാം കൂട്ടാന്‍ സൗദി അറേബ്യ തീരുമാനിച്ചു.ഒക്ടോബര്‍ രണ്ട് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.അതേസമയം ആദ്യമായി ഹജ്ജിനോ ഉംറയ്‌ക്കോ വരുന്നവര്‍ക്ക് വിസാഫീസ് ആവശ്യമില്ല.ഇത് സര്‍ക്കാര്‍ വഹിക്കുമെന്ന് പുതിയ ഉത്തരവില്‍ അറിയിച്ചു.

മൊഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സര്‍ക്കാര്‍ നിരക്കുകൂട്ടിക്കൊണ്ടുള്ള പുതിയ ഭരണപരിഷ്‌കാരങ്ങള്‍ നിശ്ചയിച്ചത്.രണ്ട് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുടെ നിരക്ക് ഇനി മുതല്‍ 8000 റയാല്‍ ആയിരിക്കും. ഇത് മൂന്ന് മാസത്തേക്കുള്ളതാണെങ്കില്‍ 500 റയാലും വിസാഫീസായി നല്‍കണം.മുമ്പ് ഇത്രയും പണം ഉണ്ടെങ്കില്‍ ആറ് മാസത്തേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിക്കുമായിരുന്നു.

ഗതാഗത നിയമത്തിലെ പിഴയിലും വന്‍ വര്‍ദ്ധനയാണ് സൗദി സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്.ആദ്യതവണ ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്ക് 20,000 റയാല്‍ പിഴ ഒടുക്കേണ്ടിവരും.ഇതിന് പുറമെ 15 ദിവസത്തേക്ക് വണ്ടി പിടിച്ചുവെക്കുകയും ചെയ്യും.രണ്ടാമത്തെ നിയമലംഘനത്തിന് 40,000 റയാല്‍ പിഴയും ഒരുമാസം വണ്ടി പിടിച്ചെടുക്കലുമായിരിക്കും ശിക്ഷ.മൂന്നാമതും നിയമം ലംഘിച്ചാല്‍ പിഴ 60,000 റയാല്‍ ആകും.ഇതോടെ വാഹനം കണ്ടുകെട്ടുകയും ചെയ്യും.ലൈസന്‍സില്ലാതെ വണ്ടിയോടിക്കകുയും ലൈസന്‍സ് കൈമാറുകയും ചെയ്യുന്നവര്‍ക്ക് ആയിരം മുതല്‍ രണ്ടായിരം റയാല്‍ വരെ പിഴ ചുമത്തും.

INDIANEWS24.COM Gulf Desk

Leave a Reply