jio 800x100
jio 800x100
728-pixel-x-90
<< >>

സൗദി വിദേശ രാജ്യങ്ങളുമായി തൊഴില്‍ കരാര്‍ ഒപ്പുവെക്കും

റിയാദ്:വിദേശരാജ്യങ്ങളുമായി തൊഴില്‍ കരാര്‍ ഒപ്പുവെക്കുന്നതിന് സൗദി അറേബ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.തൊഴിലാളികളുടെയും തൊഴില്‍ ഉടമകളുടെയും അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ സൗദി മന്ത്രാലയം ലക്ഷ്യമിടുന്നത്.

തൊഴില്‍ കരാര്‍ ഒപ്പുവെക്കുന്നതിന്റെ ഭാഗമായി സൗദിയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി സൗദി തൊഴില്‍ മന്ത്രാലയം ചര്‍ച്ചകള്‍ നടത്തും. ഇന്ത്യയും സൗദിയും തമ്മില്‍ ഗാര്‍ഹികതൊഴില്‍ കരാര്‍ നേരത്തേ ഒപ്പുവെച്ചിരുന്നതിനാല്‍ ഇനി മറ്റ് മേഖലകളിലെ തൊഴിലാളി റിക്രൂട്ടിംഗിനായുളള കരാറാണ് രൂപീകരിക്കുക.

INDIANEWS24 GULF DESK

Leave a Reply