728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദി വിടുന്ന നിയമലംഘകര്‍ക്ക് തിരികെയെത്താന്‍ വിലക്കുണ്ടാകില്ല

റിയാദ്:പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ സൗദി വിടുന്ന വിദേശികള്‍ക്ക് വീണ്ടും ഇവിടേക്ക് തിരിച്ചുവരാന്‍ വിലക്കുണ്ടാവില്ല.ഈ മാസം 29 മുതല്‍ മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെല്ലാം ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.പൊതുമാപ്പ് കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങിയാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്‌.

സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.ഇതുപ്രകാരം 29മുതല്‍ നിയമലംഘകരായ വിദേശികള്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാം. താമസ, തൊഴില്‍ നിയമ ലംഘകര്‍ക്കും സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയ കേസില്‍പെട്ട ഹുറൂബില്‍ പെട്ടവര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും. തടവ്, പിഴ എന്നിവ ഇല്ലാതെ തന്നെ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം.അവസരം പ്രയോജനപ്പെടുത്തുന്നതിനായി അതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ച് സൗദിയില്‍ പ്രവേശിച്ചവര്‍ക്കും ഈ കാലയളവില്‍ ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാം.

പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടുന്നവര്‍ക്ക് വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിനോ നിയമ വിധേയമായി ജോലി ചെയ്യുന്നതിനോ വിലക്കുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.ഹജ്ജ്, ഉംറ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവരും ഹുറൂബ് കേസില്‍ പെട്ടവരുമായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

Leave a Reply