സൗദി അറേബ്യയിലെ ബുറൈദയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ബജാദിയ ഹഫീഫ് റോഡില്‍ അല്‍ ഗയയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. എറണാകുളം മൂവാറ്റുപുഴക്കടുത്ത് പല്ലാരിമംഗലം കുറ്റംവേളി മോളത്തുവീട്ടില് മൊയ്തീന്‍കുഞ്ഞിന്റെ മകന് അനസ് (31), മേവല അംബേദ്ക്കര്‍ കവല നായാട്പാറ വീട്ടില്‍ ഖാദറിന്റെ മകന് ഷമീര്‍ (33) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ട്രെയിലര്‍ ഡ്രൈവര്‍മാരായിരുന്ന ഇരുവരും അല്‍ഖസിം പ്രവിശ്യയായ മറാത്തില്‍ നിന്ന് സിമന്റ് ജിദ്ദയില്‍ എത്തിച്ചശേഷം അവിടെ നിന്ന് ഗോതന്പുമായി ബജാതിയ, നെഫി തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്തു വരികയായിരുന്നു. ജിദ്ദയില്‍ നിന്ന് ഗോതന്പുമായി വരുന്നതിനിടെ അല്ഗയായില് ഉള്ള മലയാളി റസ്റ്ററന്റില്‍ ആഹാരം കഴിക്കുന്നതിനായി ട്രെയിലര്‍ നിര്‍ത്തി റോഡ് മുറിച്ചു കടക്കുന്പോള്‍ അതിവേഗത്തില്‍ വന്ന ട്രെയിലര്‍ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഷമീര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരുക്കുളോടെ ദവാദ്മി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനസ് ഇന്നലെ(ചൊവ്വ) രാവിലെയാണ് മരിച്ചത്.
ഷമീര്‍ മൂന്നുമാസം മുന്‍പും അനസ് 17 മാസം മുന്‍പുമാണ് സൗദിയിലെത്തിയത്. അനൗീസയാണ് അനസിന്റെ മാതാവ്. ഭാര്യ അസ്ന. സുനീറയാണ് ഷമീറിന്റെ ഭാര്യ. ഇരുവര്‍ക്കും രണ്ട് മക്കള്‍ വീതമുണ്ട്. ദവാദ്മി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇവിടെ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദവാദ്മിയിലെ സാമുഹിക പ്രവര്‍ത്തകര്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചു.
www.indianews24.com