jio 800x100
jio 800x100
728-pixel-x-90
<< >>

സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് അന്തരിച്ചു

റിയാദ്:സൗദി അറേബ്യയുടെ ഭരണാധികാരി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ്(90) രാജാവ് അന്തരിച്ചു.റിയാജിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.സൗദിയുടെ ഔദ്യോഗിക ടെലിവിഷനാണ് മരണ വാര്‍ത്ത പുറത്തു വിട്ടത്.സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസാണ് പുതിയ രാജാവ്.

പുറം വേദനയെ മൂലം ചികിത്സയിലായിരുന്ന അബ്ദുല്ല രാജാവിന് 2012ല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.ഇതിനു ശേഷം വിശ്രമത്തിലായിരുന്ന രാജാവിന് അശ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് റിയാദിലെ ആശുപത്രിയില്‍ എത്തിച്ചത്.

അബ്ദുല്‍ അസീസ് രാജാവിന്റെ 37 പുത്രന്മാരില്‍ പതിമൂന്നാമനായി 1923 ല്‍ ജനിച്ച അബ്ദുല്ല രാജാവ് ജനിച്ചത്.മുന്‍ഗാമി ഫഹദ് രാജാവ് മരണമടഞ്ഞതിനെ തുടര്‍ന്നാണ് അധികാരമേറ്റത്.2005ലാണ് സൗദിയുടെ രാജാവായി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസിന്റെ സ്ഥാനാരോഹണം.

INDIANEWS24 GULF DESK

Leave a Reply