jio 800x100
jio 800x100
728-pixel-x-90
<< >>

സൗദി ആരോഗ്യമന്ത്രാലയവും നോര്‍ക്ക റൂട്ട്‌സുമായുള്ള കരാര്‍ നാളെ ഒപ്പുവെക്കും

റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യമേഖലയ്ക്ക് ഇന്ത്യയില്‍ നിന്ന് ആവശ്യമായ ജീവനക്കാരെ നോര്‍ക്ക റൂട്ട്‌സ് നേരിട്ട് റിക്രൂട്ട് ചെയ്യുന്ന കരാര്‍ നാളെ യാഥാര്‍ത്ഥ്യമാകും. ഇതിനായി ഇന്ന് റിയാദിലെത്തുന്ന നോര്‍ക്ക റൂട്ട്‌സ് പ്രതിനിധി സംഘം നാളെ സൗദി ആരോഗ്യമന്ത്രാലയവുമായി കൂടിക്കാഴ്ച്ച നടത്തും.

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ റിക്രൂട്ടിങ് ഏജന്റായി നോര്‍ക റൂട്ട്‌സിന് അംഗീകാരം ലഭിച്ചുകഴിഞ്ഞു. സൗദി ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ ഡോക്ടര്‍, നഴ്‌സ്, മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യാനുള്ള അനുമതി ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് നോര്‍ക റൂട്ട്‌സിന് ലഭിച്ചത്. ഇത് സംബന്ധിച്ച കരാര്‍ നാളത്തെ കൂടിക്കാഴ്ചയില്‍ ഒപ്പുവെക്കും. നോര്‍ക റൂട്ട്‌സിന്റെ സി.ഇ.ഒ കെ എന്‍ രാഘവന്‍, ജനറല്‍ മാനേജര്‍ ഗോപകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് നാളെ ആരോഗ്യമന്ത്രാലയവുമായി കൂടിക്കാഴ്ച്ച നടത്തുക. ഏപ്രിലില്‍ കരാര്‍ ഒപ്പുവെക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിലെ കാലതാമസം മൂലം വൈകുകയായിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply