728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദി അറേബ്യ: പൊതുമാപ്പില്‍ മോചിക്കപ്പെട്ടവര്‍ വീണ്ടും കുറ്റം ചെയ്താല്‍ കൂടുതല്‍ ശിക്ഷ

റിയാദ്:സൗദി അറേബ്യയില്‍ പൊതുമാപ്പ് ലഭിച്ച് ജയില്‍ മോചനം നേടിയവര്‍ വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടാല്‍ പഴയതിനെക്കാല്‍ കൂടുതല്‍ ശിക്ഷ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പില്‍ മോചിതരായ കുറ്റവാളികള്‍ക്കായിരിക്കും മുന്‍ കേസിലുണ്ടായിരുന്ന തടവ് കാലം കൂടി കൂട്ടിച്ചേര്‍ക്കുന്ന തരത്തില്‍ ശിക്ഷിക്കുക.

വീണ്ടും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരിച്ചുപോകാതിരിക്കുന്നതിന് തടവുകാരെ പ്രേരിപ്പിക്കാനാണ് ഈ വ്യവസ്ഥയിലൂടെ ലക്ഷ്യമിടുന്നത്.പൊതുമാപ്പില്‍ വിവിധ പ്രവിശ്യകളില്‍ 2500 തടവുകാര്‍ ഇതിനകം മോചിതരായിട്ടുണ്ട്. പൊതുമാപ്പിന് അര്‍ഹരായ തടവുകാരെ കണ്ടെത്തുന്നതിന് പ്രത്യേക കമ്മിറ്റികള്‍ തടവുകാരുടെ ഫയലുകള്‍ പരിശോധിച്ചവരുന്നുണ്ട്.അര്‍ഹരായ മുഴുവന്‍ തടവുകാരെയും വിട്ടയക്കുന്നതു വരെ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടരുമെന്ന് ജയില്‍ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

പുതിയ ഭരണാധികാരി സല്‍മാന്‍ രാജകുമാരന്റെ പ്രഖ്യാപനങ്ങള്‍ പ്രവാസികള്‍ക്കും ഏറെ ആഹ്ലാദം പകര്‍ന്നിരുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ചത് മലയാളികളടക്കം സൗദിയിലെ ജയിലില്‍ കഴിയുന്ന നിരവധി പേര്‍ക്ക് പ്രയോജനപ്പെടും. തടവുകാരുടെ മേലുള്ള അഞ്ചുലക്ഷം റിയാല്‍ വരെയുള്ള പിഴകള്‍ ഒഴിവാക്കി നല്‍കാനും സാമ്പത്തിക ബാധ്യതകളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരുടെ ബാധ്യതകള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി വീട്ടാനുമാണ് രാജകല്‍പന.

INDIANEWS24 GULF DESK

Leave a Reply