മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ മനുഷ്യ റോബോട്ട് 30ന് ഇന്ത്യയിലെ സാങ്കേതിക പരിപാടിയില്‍ പങ്കെടുക്കും. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി 29 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സോഫിയ എന്നു പേരിട്ടിരിക്കുന്ന റോബോട്ട് എത്തുന്നത്.
പരിപാടിയില്‍ തിരഞ്ഞെടുത്ത സദസ്സിനു മുന്നില്‍ സംസാരിക്കുന്ന സോഫിയ റോബോട്ടിനോട് ചോദ്യം ചോദിക്കാന്‍ എല്ലാവര്ക്കും അവസരവും ഒരുക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം. #AskSophia എന്ന ഹാഷ്ടാഗില് ചോദ്യങ്ങള്‍ ട്വീറ്റു ചെയ്താല്‍ സോഫിയ മറുപടി നല്‍കും. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സൗദി അറേബ്യ ഈ മനുഷ്യറോബോട്ടിന് പൗരത്വം നല്‍കിയത്. ലോകത്ത് ആദ്യമായി റോബോട്ടിന് പൗരത്വം നല്‍കിയെന്ന റെക്കോഡും അതോടെ സൗദിക്ക് മാത്രം അവകാശപ്പെട്ടതായി.
ഒരു മണിക്കൂര്‍ നേരം സദസുമായി സോഫിയ ആശയവിനിമയം നടത്തും.ഐഐടി ക്യാമ്പസില്‍ ഒരു ദിവസം മുഴുവന്‍ സോഫിയ ഉണ്ടാകും.
INDIANEWS24.COM Technology