മോസ്കോ: സൗദിയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ആതിഥേയരായ റഷ്യ ലോക കപ്പിന് തിരികൊളുത്തി .പകരക്കാരനായി ഇറങ്ങിയ ഡെനീസ് ചെറിഷേവിന്റെ ഇരട്ടഗോളുകളായിരുന്നു റഷ്യയുടെ തകര്‍പ്പ ൻ വിജയത്തിന്റെ ആണിക്കല്ല്.റഷ്യയുടെ സ്വപ്ന ഇടമായ ലുഷ്നികി സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ ആതിഥേയർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിന്നു. 12-ാം മിനിറ്റിൽ ഗസിൻസ്ക്കിയിലൂടെ ലീഡ് എടുത്ത റഷ്യ ആദ്യ പകുതിയുടെ അവസാന നിമിഷം ഗോൾ എണ്ണം രണ്ടായി ഉയർത്തുകയായിരുന്നു. ആദ്യ പകുതിയിൽ സൗദിയുടെ ഭാഗത്തുനിന്ന് കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല.രണ്ടാം പകുതിയിൽ, 71-ാം മിനിറ്റിൽ ആർടെം ഡിസ്യൂബ ആതിഥേയരുടെ ലീഡ് ഉയർത്തി. മൂന്നു ഗോളിന്റെ ലീഡിൽ പതറിപ്പോയ റഷ്യയെ ഇഞ്ചുറി ടൈമിൽ നേടിയ രണ്ടു ഗോളുകളിലൂടെ റഷ്യ പൂട്ടിക്കെട്ടി. ചെറിഷേവ് അധികസമയത്തെ ആദ്യഗോൾ കണ്ടെത്തിയപ്പോൾ കളി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ അലക്സാണ്ടർ ഗൊളോവിൻ റഷ്യയുടെ വിജയം പൂർത്തിയാക്കി.
തങ്ങളുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ കൂടിയാണ് റഷ്യ ഇന്ന് അടിച്ചു പറത്തിയത്.ഇതോടെ ലോക കപ്പില്‍ ആതിഥേയരായ തങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടവരാണെന്ന റഷ്യയുടെ സ്വയം പ്രഖ്യാപനം കൂടിയായി മാറി സൌദിക്കെതിരെയുള്ള എതിരില്ലാത്ത അഞ്ചു ഗോളുകള്‍.ഇതിലും നല്ലൊരു തുടക്കം ലോകകപ്പിന് ലഭിക്കാനുമില്ല.
INDIANEWS24 FOOTBALL DESK