728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ 5 ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടി

റിയാദ്: സൗദി അറേബ്യയില്‍ അഞ്ച് ഇന്ത്യക്കാരെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ജീവനോടെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തല്‍. 2010ല്‍ നടന്ന സംഭവത്തെക്കുറിച്ച് പ്രതികളില്‍ ചിലര്‍തന്നെ കോടതിയില്‍ വെളിപ്പെടുത്തിയതാണ് ഇത്. കൊല്ലപ്പെട്ടവരില്‍ മലയാളികള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

കൊല്ലപ്പെട്ടവര്‍ ഏഷ്യന്‍ വംശജരാണെന്ന് സൗദി മന്ത്രാലയവൃത്തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ ഇവര്‍ ഇന്ത്യക്കാരാണോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സൗദിയിലെ ക്വാതിഫ് എന്ന സ്ഥലത്താണ് നീചമായ കൊലപാതകം നടന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി സൗദിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസ്‌ റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്ന് പേര്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീകളോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. കൈകാലുകള്‍ കെട്ടി ക്രൂരമായി മര്‍ദിച്ച് ബോധംകെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു എന്നാണ് മൊഴി. പ്രതികളില്‍ സൗദി സ്വദേശികളും അല്ലാത്തവരും ഉള്‍പ്പെടും.

Leave a Reply