റിയാദ്: സ്ത്രീകള്‍ക്ക് ഡ്രൈവംഗ് ലൈസന്‍സ് അനുവദിച്ച സൗദി അറേബ്യയിലെ ചരിത്ര തീരുമാനത്തിന് പിന്നാലെ ഇവിടത്തെ ടാക്സി കാറുകളില്‍ വനിതകളെ ജോലി ചെയ്യാന്‍ അനുവദിക്കുമെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റ് അറിയിച്ചു. അധികൃതരുടെ തീരുമാനപ്രകാരം സ്വദേശി വനിതകള്‍ക്ക് മാത്രമായിരിക്കും ഇതിന് അനുമതി ലഭിക്കുക.
അധ്യാപികമാര്‍, വിദ്യാര്‍ഥിനികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് യാത്രാസൗകര്യം നല്കുന്ന വലിയ ബസുകള്‍, മിനി ബസുകള്‍ എന്നിവ ഓടിക്കുന്നതിനു വനിതകളെ അനുവദിക്കുമെന്ന് അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹ് പറഞ്ഞു. സ്ത്രീകള്‍ക്ക് ഗതാഗത സൗകര്യം നല്കുന്ന തൊഴിലുകള്‍ വനിതകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും ആലോചിക്കുന്നുണ്ട്.
ടാക്സികള്‍ ഓടിക്കുന്നതിന് വിദേശി വനിതകളെ അനുവദിക്കുന്നില്ലെന്ന അധികൃതരുടെ തീരുമാനത്തിന് പ്രത്യേക ലക്ഷ്യം തന്നെയുണ്ട്. സൗദിയിലെ ഗതാഗത മേഖലയിലെ തൊഴിലുകള്‍ വിദേശികളുടെ കുത്തകയാണ്. ബിനാമി പ്രവണതയും വ്യാപകമായി വരുന്നത് അവസാനിപ്പുക്കുന്നതിന് കൂടി വേണ്ടിയാണ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിലപാട് കടുപ്പിക്കുന്നത്.
INDIANEWS24.COM Gulf Desk