റിയാദ്: സൗദി അറേബ്യയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിലക്ക് വരുംകൊല്ലം നീക്കും. 2018 ആദ്യം തന്നെ ഇവിടെ സിനിമാ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് സൂചന. ചരിത്രപരമായ തീരുമാനം സൗദിയുടെ സാംസ്കാരിക വിനോദ മന്ത്രാലയം പ്രഖ്യാപിച്ചതായി പ്രമുഖ അന്താരാഷ്ട്ര ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
35 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ക്ക് അനുമതി നല്‍കുന്നത്. വിഷന്‍ 2030ന്റെ ഭാഗമായാണ് പുതിയ തീരുമാനം.
യാഥാസ്ഥിതിക ചിന്താഗതിയില്‍ നിന്നും മാറിചിന്തിക്കുന്നതിന്റെ സൂചനകള്‍ സൗദിയില്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇതിനെതിരെ എതിര്‍പ്പുകളും ഉയരുന്നുണ്ട്. കഴിഞ്ഞ ജൂണില്‍ സ്ത്രീകള്‍ക്ക് ഡ്രൈിംഗ് ലൈസന്‍സ് നല്കാന് തീരുമാനിച്ചതും ചരിത്രമായിരുന്നു.
INDIANEWS24.COM Gulf Desk