728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ സംഘര്‍ഷം: 2 മരണം

റിയാദ്: വിദേശികളായ തൊഴിലാളികള്‍ ഒരു ഭാഗത്തും സ്വദേശികളും പോലീസും മറുഭാഗത്തും അണിനിരന്ന സംഘര്‍ഷത്തിനിടെ സൗദി അറേബ്യയില്‍ രണ്ട് മരണം. അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ സൗദി ഭരണകൂടം നടപടി സ്വീകരിച്ചു തുടങ്ങിയതിനു പിന്നാലെയാണ് ഈ സംഭവം.
റിയാദിനോട് അടുത്ത മന്‍ഫൌഹ എന്ന സ്ഥലത്താണ് സംഭവം. മരിച്ചവരില്‍ ഒരാള്‍ സൗദി സ്വദേശിയാണ്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ഞൂരിലേറെപ്പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കയില്‍ നിന്നുള്ള തൊഴിലാളികളാണ് ഈ പ്രദേശത്ത് ഏറെയും. പരിക്കേറ്റവരില്‍ മലയാളികള്‍ ഉണ്ടോ എന്ന് അറിവായിട്ടില്ല.
വിദേശികളായ തൊഴിലാളികള്‍ പ്രദേശവാസികള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കമെന്ന് പോലീസ് പറയുന്നു. ഇതോടെ മറുവശത്ത് സൌദികളും സംഘടിച്ചു.
അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള നടപടി സൗദി ഭരണകൂടം ഈ മാസം നാലിന് തുടങ്ങിയിരുന്നു. ഇതിനിടെ ഒരു എത്യോപ്യന്‍ വംശജന്‍ പോലീസ് വെടിവെപ്പില്‍ മരിക്കുകയും ചെയ്തു. പോലീസ് തടഞ്ഞപ്പോള്‍ ഇയാള്‍ ഓഫീസര്‍മാരില്‍ ഒരാളുടെ തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം.

Leave a Reply