റിയാദ്: സൗദി അറേബ്യയിലെ വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വലിയതോതില്‍ കുറവുവന്നിരിക്കുന്നതായി സൗദി കേന്ദ്ര ബാങ്കായ സാമ. കഴിഞ്ഞ ഏഴുമാസത്തിനിടെ വിദേശികളയച്ച പണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 745 കോടി റിയാല്‍ കുറവു രേഖപ്പെടുത്തിയതായി ബാങ്ക് വ്യക്തമാക്കി.
ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ വിദേശികള്‍ നാട്ടിലേക്ക് അയച്ച കണക്കിലാണ് കുറവു വന്നതായി കണ്ടെത്തിയത്. ഈ മാസങ്ങളില്‍ 8230 കോടി റിയാലാണ് വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 8975 കോടി റിയാലായിരുന്നു. ഇതിനെക്കാള്‍ 500 കോടി റിയാല്‍ കൂടുതലാണ് 2015ല്‍ അയച്ചത്. കഴിഞ്ഞ വര്‍ഷം വിദേശികള്‍ അയച്ച പണത്തില്‍ മൂന്നുശതമാനമാണ് കുറവുരേഖപ്പെടുത്തിയത്. എന്നാല്‍, ഈ വര്‍ഷം ആദ്യ ഏഴുമാസങ്ങളില്‍ത്തന്നെ എട്ടുശതമാനത്തിന്റെ കുറവാണുള്ളത്.
INDIANEWS24.COM Gulf Desk