728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

ദമാം: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു.മലപ്പുറം വെളിമുക്ക് പാലയ്ക്കല്‍ പാറായികോയി പറമ്പത്ത് അബ്ദുള്‍ ഖാദര്‍ (48) ആണ് മരിച്ചത്.മൊത്തം മൂന്ന് പേര്‍ മരിച്ച അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ മലയാളിയാണ്.

അബഹജിദ്ദ റോഡിലെ മജാരിദയില്‍ മലയാളികള്‍ സഞ്ചരിച്ച വാനും സൗദി സ്വദേശിയുടെ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണ്ണമായി തകര്‍ന്നു.

ഇരുപത് വര്‍ഷക്കാലമായി സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു അബ്ദുള്‍ ഖാദര്‍. മൃതദേഹം സുരൈബാന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റ മലപ്പുറം ചേനാരി ഇടതൊയില്‍ ഹാരിസ് മജാരിദ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

INDIANEWS24 GULF DESK

Leave a Reply