728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞു

ജിദ്ദ:റോഡുകളില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചതിനെതുടര്‍ന്ന് സൗദിയില്‍ വാഹനാപകടങ്ങളിലും അതേ തുടര്‍ന്നുള്ള മരണനിരക്കും കുറഞ്ഞു.രാജ്യത്തെ ട്രാഫിക്ക് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇതിന്റെ വ്യക്തമായ കണക്കുള്ളത്.

റോഡുകളിലെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം ഡ്രൈവര്‍മാര്‍ കാട്ടിയ ജാഗ്രതയാണ് ഇതിനു കാരണമെന്ന് അധികൃതര്‍ പറയുന്നു.ക്യാമറകള്‍ സ്ഥാപിക്കുന്നതിനെരെതിരെ ചില ഭാഗങ്ങളില്‍ നിന്നും പരാതി ഉയരുന്ന സാഹചര്യത്തിലാണ് അപകട നിരക്ക് കുറഞ്ഞു വരുന്ന കണക്ക് അധികൃതര്‍ പുറത്തു വിട്ടത്.2014ലെ കണക്കനുസരിച്ച് സൗദിയില്‍ വാഹനാപകടങ്ങള്‍ മൂലമുള്ള മരണം 2013നേക്കാള്‍ ഇരുപത്തിയാറ് ശതമാനം കുറഞ്ഞതായി ട്രാഫിക് വിഭാഗം വെളിപ്പെടുത്തി.

നഗരങ്ങള്‍ക്ക് പുറത്താണ് അപകട മരണങ്ങള്‍ കൂടുതലായും സംഭവിച്ചത്. വാഹനങ്ങളുടെ അമിത വേഗതയാണ് ഇതിനു കാരണം.വാഹനാപകടങ്ങളില്‍ പെട്ടവരുടെ ചികിത്സക്കായി മാത്രം ഗവണ്മെന്റ് വര്‍ഷം തോറും 1300 കോടി റിയാല്‍ ചെലവഴിക്കുന്നതായാണ് കണക്ക്.അപകടങ്ങളില്‍ അമ്പതിയെട്ട് ശതമാനവും നടക്കുന്നത് െ്രെഡവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മൂലമാണെന്ന് ട്രാഫിക് സുരക്ഷാ വിഭാഗം തലവന്‍ അലി അല്‍ റഷീദി പറഞ്ഞു.വാഹനമോടിക്കുമ്പോള്‍ തിന്നുന്നതും കുടിക്കുന്നതും റേഡിയോ ശ്രദ്ധിക്കുന്നതും അപകട കാരണങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

INDIANEWS24.COM Gulf Desk

Leave a Reply