jio 800x100
jio 800x100
728-pixel-x-90
<< >>

സൗദിയില്‍ വാറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനം

റിയാദ്:സൗദി അറേബ്യയില്‍ മൂല്യവര്‍ധിത നികുതി(വാറ്റ്) ഏര്‍പ്പെടുത്താന്‍ തീരുമാനം.സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് പുതിയ തീരുമാനമെടുത്തത്.

സൗദി ധനമന്ത്രിയാണ് വാറ്റ് സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭയില്‍  അവതരിപ്പിച്ചത്.ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. വാറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത് ഏതെല്ലാം വസ്തുക്കള്‍ക്കാണന്നും എത്ര ശതമാനമാണെന്നതും സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2016 ജൂണില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വാറ്റ് സംബന്ധിച്ച് ധാരണയില്‍ എത്തിയിരുന്നു.നേരത്തെ ശൂറാ കൗണ്‍സിലും ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply