ജിദ്ദ: സ്ത്രീശാക്തീകരണത്തിന്റെ മറ്റൊരു നാഴികകല്ലായി ദുബായില്‍ 2018ല്‍ വനിതകള്‍ക്കായി സ്പോര്‍ട്സ് സ്റ്റേഡിയങ്ങള്‍ തുറന്നുകൊടുക്കാന്‍ തീരുമാനമായി. രാജ്യത്തെ ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്മാന് തുര്‍ക്കി അല്‍ അഷേയ്ഖ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സ്ത്രീകള്‍ക്ക് ആരോഗ്യപരിപരണത്തിന്റെ ഭാഗമായി റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലായി 2018ല്‍ സ്റ്റേഡിയങ്ങള്‍ ആരംഭിക്കുമെന്നാണ് അല്‍ അഷേയ്ഖ് പറഞ്ഞത്. സ്ത്രീകളെ വികസനപ്രക്രിയയുടെ ഭാഗമാക്കുന്നതിനായുള്ള രാജ്യത്തിന്റെ നീക്കമായാണ് ഇതും കണക്കാക്കുന്നത്. ഈ മാസത്തില്‍ തന്നെയാണ് അല്‍ അഷേയ്ഖ് സൗദി സ്പോര്‍ട്സ് ഫെഡറേഷന് കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ആയി റീമ ബിന്റ് ബാന്ദര് രാജകുമാരിയെ നിയമിച്ചത്. അതും വലിയ വാര്‍ത്തയായിരുന്നു. റീമ രാജകുമാരി ജിദ്ദയില്‍ വനിതകള്‍ക്കായി നേരത്തെ തന്നെ ജിം ആരംഭിച്ചിട്ടുണ്ട്.
INDIANEWS24.COM Gulf Desk