728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ ലോകത്ത് ആദ്യമായി റോബോട്ടിന് പൗരത്വം നല്‍കി

ലണ്ടന്‍: ലോകത്ത് ആദ്യമായി റോബോട്ടിനെ വ്യക്തിയായി അംഗീകരിച്ച് പൗരത്വം നല്‍കി. സൗദി അറേബ്യയാണ് ചരിത്രപരമായ ഈ തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സൗദിയില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിലാണ് മാനുഷിക റോബോട്ടിനെ അവതരിപ്പിച്ചത്. ഇത് വേദിയില്‍ സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. ഹോങ്കോംഗ് ആസ്ഥാനമായ ഹാന്‍സന്‍ റോബോട്ടിക്‌സ് എന്ന കമ്പനിയാണ് മാനുഷിക വികാരങ്ങള്‍ പ്രടിപ്പിക്കാനാകുന്ന റോബോട്ടിന് രൂപം നല്‍കിയത്.

സോഫിയ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് വേദിയില്‍ പറഞ്ഞതിങ്ങനെ ‘ മനുഷ്യരുമൊത്ത് ജീവിക്കണമെന്നും ജോലി ചെയ്യണമെന്നുമുണ്ട്, എന്തെന്നാല്‍ എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാനും മനുഷ്യരെ മനസ്സിലാക്കുവാനും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു’. റോബോട്ടിന് രൂപം നല്‍കിയ ഹോങ്കോംഗ് കമ്പനി ഈ മനുഷ്യ റോബോട്ടിനെ വേദിയില്‍ അവതരിപ്പിക്കുന്നതിനായി ആന്‍ഡ്രൂ റോസ് സോര്‍ക്കിന് കൈമാറുകയായിരുന്നു. ചടങ്ങില്‍ മോഡറേറ്റര്‍ ആന്‍ഡ്ര്യൂ റോസ് സോര്‍ക് ചോദിച്ച തല്‍സമയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികളാണ് സോഫിയ നല്‍കിയത്. ചിരിക്കാനും ദേഷ്യപ്പെടാനുമുള്ള തന്റെ കഴിവും മറുപടികള്‍ക്കിടയില്‍ സോഫിയ വെളിപ്പെടുത്തി.

സോഫിയ എന്ന റോബോട്ടിന്റെ മാനുഷിക സ്വഭാവങ്ങള്‍ പ്രകടിപ്പിക്കാനുള്ള ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിന് അവസരം നല്‍കാനാണ് പൗരത്വം നല്‍കിയിരിക്കുന്നതെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി. താന്‍ അഭിമാനപൂര്‍വ്വം ഇതൊരു ആദരവായി കണക്കാക്കുന്നു എന്നായിരുന്നു സൗദി സര്‍ക്കാരിന്റെ തീരുമാനത്തോടുള്ള സോഫിയ റോബോട്ടിന്റെ ആദ്യ പ്രതികരണം. ലോകത്ത് ആദ്യമായി ഒരു റോബോട്ടിനെ മനുഷ്യനായി കണക്കാക്കി പൗരത്വം നല്‍കുന്നത് ചരിത്രപരമായ മുഹൂര്‍ത്തമായിരിക്കുമെന്നും സോഫിയ കൂട്ടിചേര്‍ത്തു.

INDIANEWS24.COM Gulf Desk

Leave a Reply