728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ രാജ്യസുരക്ഷയ്ക്ക് പുതിയ വകുപ്പ് ‘സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി’

റിയാദ്: രാജ്യസുരക്ഷയ്ക്കായി സൗദി അറേബ്യയില്‍ പുതയി വകുപ്പ് രൂപീകരിച്ചു. സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി എന്ന പേരിലുള്ള വകുപ്പ് രൂപീകരിച്ചുകൊണ്ട് സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.

രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും പുതിയ വകുപ്പ്. ഭീകരവാദം, തീവ്രവാദ ഭീഷണി എന്നിവ നേരിടുന്നതിനുവേണ്ടിയാണ്‌ പുതിയ വകുപ്പ് രൂപീകരിച്ചത്.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മേധാവി അബ്ദുല്‍ അസീസ്മുഹമ്മദ് അല്‍ഹുവൈരിനിയാണ് സ്‌റ്റേറ്റ് സെക്യൂരിറ്റി പ്രസിഡെന്‍സിയുടെ മേധാവി. പുതിയ സ്ഥാനത്തേക്കെത്തുമെങ്കിലും നിലവിലുള്ള ഇന്റലിജന്‍സ് മേധാവി സ്ഥാനത്തും തുടരും.

INDIANEWS24.COM Gulf Desk

Leave a Reply