728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ രണ്ടാംഘട്ട വനിതാവല്‍ക്കരണം നാളെമുതല്‍

സൗദിയില്‍ രണ്ടാം ഘട്ട വനിതാവല്‍ക്കരണ നിയമം നാളെ  നടപ്പിലാക്കും. അടിവസ്ത്രങ്ങളും സൗന്ദര്യവ ര്‍ ധക വസ്തുക്കളും വില്‍ക്കുന്ന കടകളിലാണ്ആദ്യ ഘട്ടത്തില്‍ നിര്‍ബന്ധിത വനിത വല്‍ക്കരണം നടപ്പാക്കിയത്.  നാളെ മുതല്‍ നിര്‍ബന്ധിതമായി നടപ്പാക്കുന്ന രണ്ടാം ഘട്ടമനസരിച്ച് പര്‍ദ്ദകള്‍, നിശാ വസ്ത്രങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍, ലേഡീസ് ആക്‌സസറീസ് എന്നിവ വില്‍ക്കുന്ന കടകളില്‍ വനിതകളെ മാത്രമേജോലിക്ക് നിര്‍ത്താനാവൂ. അല്ലാത്തവര്‍ക്കെതിരെ  കര്‍ശന നടപടികളെടുക്കും. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് ഇതോടെ ജോലി നഷ്ടപ്പെട്ടേ ക്കും .

നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ലേബര്‍ ഓഫീസുകളില്‍ നിന്നുളള മുഴുവന്‍ സേവനങ്ങളും ഉടനടി വിലക്കുന്നതാണ് നിയമം. ഇതോടെ ഇത്തരം സ്ഥാപനങ്ങളിലെ വിദേശികളുടെ ഇഖാമ പുതുക്കല്‍ അടക്കമുളള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. ഇതിനു പുറമെ നഗര സഭകളുമായും വാണിജ്യ വ്യവസായ മന്ത്രാലയ ശാഖകളുമായും സഹകരിച്ച് സ്ഥാപനങ്ങള്‍ എന്നെന്നേക്കുമായി അടച്ചു പൂട്ടുകയോ ലൈസന്‍സ് മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനും നടപടിയെടുക്കും.

വനിതാവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്ന ഉല്‍പന്നങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുകയോ സൗദി വനിതകളെ നിയമിക്കുകയോ ചെയ്തശേഷം മാത്രമേ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കൂ.

ലേഡീസ് ഷോപ്പുകളില്‍ വനിതകള്‍ക്കൊപ്പം പുരുഷന്‍മാര്‍  ജോലി ചെയ്യുന്നതിന് വിലക്കുണ്ട്. വ്യത്യസ്ത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പുകള്‍ക്ക് ഇത് ബാധകമല്ല. എന്നാല്‍ സ്ത്രീ പുരുഷന്‍മ്മാര്‍ ഒരേ വിഭാഗത്തില്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്.  ഇത്തരം സാഹചര്യങ്ങളില്‍ ഒരു ഷിഫ്റ്റില്‍ വനിതാ ജീവനക്കാരുടെ എണ്ണം മൂന്നില്‍ കുറയാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. കുടുംബങ്ങള്‍ക്ക്  പ്രവേശനം നല്‍കുന്ന വിഭാഗമാണെകില്‍ അക്കാര്യവും സ്ത്രീകള്‍ക്കുമാത്രം പ്രവേശനം നല്‍കുന്ന വിഭാഗമാണെകില്‍ അക്കാര്യവും വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപിക്കണം.

കുടുംബങ്ങ ള്‍ക്ക് പ്രവേശനം നല്‍കുന്ന വനിതാ  വിഭാഗങ്ങള്‍ 160 സെന്‍റിമീറ്ററില്‍ കുറയാത്ത ഉയരമുളള സുതാര്യമായ മറ ഉപയോഗിച്ച് മറക്കണം. സ്ത്രീകള്‍ക്കുമാത്രം പ്രവേശനം നല്‍കുന്ന വിഭാഗങ്ങള്‍ ഉള്‍വശം കാണാത്ത വിധം മറയ്ക്കണമെന്നും വ്യവസ്ഥയുണ്ട്.

Leave a Reply