728-pixel-x-90-2-learn
728-pixel-x-90
<< >>

സൗദിയില്‍ ബിനാമി ബിസിനസ് ചെയ്യുന്ന വിദേശികള്‍ക്ക് കടുത്ത കടിഞ്ഞാണ്‍

ജിദ്ദ:ബിനാമി ബിസിനസ്സ് നടത്തുന്ന വിദേശികള്‍ക്കെതിരെ സൗദിയില്‍ കടുത്ത ശിക്ഷാനടപടികളുണ്ടാകുമെന്ന് സൗദി അറേബ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.പിടിക്കപ്പെട്ടാല്‍ പത്ത് ലക്ഷം രൂപ പിഴയും രണ്ട് വര്‍ഷം തടവും നാടുകടത്തലും അടക്കം ശക്തമായ നടപടികളാണ് സ്വീകരിക്കുകയെന്ന് രാജ്യത്തെ വ്യവസായ, വാണിജ്യ മന്ത്രാലയങ്ങള്‍ അറിയിച്ചു.

കുറ്റവാളികളുടെ പേരും വിവരവും പത്രമാധ്യമങ്ങളില്‍ അവരുടെ ചിലവില്‍ പരസ്യം ചെയ്യും. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി അടച്ചുപൂട്ടുകയും ചെയ്യും.ബിനാമി ബിസിനസ്സ് നടത്തുന്നവരുമായി സഹകരിക്കുന്നതും കുറ്റകരമായി കണക്കാക്കും.

INDIANEWS24 GULF DESK

Leave a Reply