jio 800x100
jio 800x100
728-pixel-x-90
<< >>

സൗദിയില്‍ പൊതുമേഖലാ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കുറയ്ക്കുമെന്ന പ്രചാരണം ശരിയല്ല

റിയാദ്:സൗദി അറേബ്യയില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാന്‍ നീക്കം നടക്കുന്നതായുള്ള പ്രചാരണം ശരിയല്ലെന്ന് സര്‍ക്കാര്‍.ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സൗദിയിലെ ഔദ്യോഗിക വാര്‍ത്താ ചാനലാണ് വ്യക്തമാക്കിയത്.

എണ്ണ വിലയില്‍ വന്‍ തകര്‍ച്ച ഉണ്ടായതു മൂലം ഉടലെടുത്ത സാമ്പത്തിക ഞെരുക്കം തരണം ചെയ്യാന്‍ ചെലവു ചുരുക്കുന്നതിന് ജീവനക്കാരുടെ ആനുകൂല്യങ്ങളും മറ്റും വെട്ടിക്കുറയ്ക്കാന്‍ നീക്കമുണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് വിശദീകരണവുമായി സര്‍ക്കാര്‍ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.ധനകാര്യ മന്ത്രാലയമോ വകുപ്പ് അധികൃതരോ അത്തരത്തിലുള്ള പ്രസ്താവന നടത്തിയിട്ടില്ലെന്നും ചാനല്‍ അറിയിച്ചു.

പൊതുമേഖല ജീവനക്കാരുടെ ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും കുറവ് വരുത്തുന്നത് മേഖലയെ ആശ്രയിക്കുന്ന സൗദിയിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് സമൂഹമാധ്യമത്തില്‍ വാര്‍ത്തയോട് പ്രതികരിച്ചവരെല്ലാം അഭിപ്രായം കുറിച്ചു.നിലവിലെ ശമ്പളം തന്നെ ജീവിതാവശ്യങ്ങള്‍ക്കു തികയാത്ത അവസ്ഥയാണുള്ളതെന്നു നേരത്തെ സമൂഹമാധ്യമത്തില്‍ പ്രചാരണമുണ്ടായിരുന്നു.

INDIANEWS24 GULF DESK

Leave a Reply